.
മനാമ: ബഹ്‌റൈന്‍ നവകേരള മനാമ മേഖല കമ്മിറ്റി, സിഞ്ചിലെ പ്രാണ ആയുര്‍വേദ സെന്ററുമായി ചേര്‍ന്ന് സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. അന്‍പതോളം ആളുകള്‍ പങ്കെടുത്ത ക്യാമ്പില്‍ സൗജന്യ പരിശോധനയും അവശ്യ രോഗങ്ങള്‍ക്കുള്ള ചികിത്സയും ഉണ്ടായിരുന്നു. മെഡിക്കല്‍ ക്യാമ്പ് മേഖല പ്രസിഡന്റ് അഷ്‌റഫ് കുരുത്തോലയിലിന്റെ അധ്യക്ഷതയില്‍ ബഹ്‌റൈന്‍ നവകേരള കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗം എസ്.വി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആധുനിക ലോകത്ത് ആയുര്‍വേദത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്നും, അയൂര്‍വേദത്തെ നാം അടുത്തറിയേണ്ടതാണെന്നും പറഞ്ഞു. നിത്യജീവിതത്തില്‍ ആയുര്‍വേദത്തിന്റെ പ്രസക്തി എന്ന വിഷയത്തെ സംബന്ധിച്ച് ഡോക്ടര്‍ വി.ടി. നുസ്‌റത്ത് അവബോധ ക്ലാസ്സ് നടത്തി.
ചടങ്ങില്‍ പ്രാണ ആയൂര്‍വേദ സെന്ററിന്റെ മാനേജിങ്ങ് ഡയറക്ടര്‍ കെ.സി. നാസര്‍ ഗുരുക്കളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ബി.എന്‍.കെ മേഖല സെക്രട്ടറി ആര്‍.ഐ. മനോജ് കൃഷണന്‍ സ്വാഗതവും ഉണ്ണിരാജ് കൃഷ്ണ നന്ദിയും പറഞ്ഞു. റോഷന്‍ ജോസഫ്, രാമത്ത് ഹരിദാസ് എന്നിവര്‍ നേതൃത്വം നല്കി. ബി.എന്‍.കെ നേതാക്കളായ ഷാജി മൂതല, ജേക്കബ് മാത്യു, എന്‍.കെ.ജയന്‍, എ.കെ. സുഹൈല്‍, അജയകുമാര്‍, പ്രവീണ്‍ മേല്പത്തൂര്‍, സുനില്‍ദാസ്, പവിത്രന്‍ എന്നിവരും പങ്കെടുത്തു.
Content Highlights: medical camp
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..