ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കുന്ന ഏഴാമത്തെ അറബ് രാജ്യം ബഹ്‌റൈന്‍


.

മനാമ: നവംബര്‍ 3 മുതല്‍ 6 വരെ വിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ ബഹ്റൈനില്‍ സന്ദര്‍ശനം നടത്തുന്നു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ക്ഷണപ്രകാരമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ബഹ്റൈന്‍ ഫോറം ഫോര്‍ ഡയലോഗ് ഉള്‍പ്പെടെ നിരവധി ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. 2013 മാര്‍ച്ച് 13 ന് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശന പരമ്പരയിലെ ഏഴാമത്തെ അറബ് രാജ്യവും അന്താരാഷ്ട്രതലത്തില്‍ 58-ാമത്തെ രാജ്യവുമാണ് ബഹ്‌റൈന്‍.

ലോകമെമ്പാടുമുള്ള സന്ദര്‍ശനങ്ങളില്‍ അദ്ദേഹം സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ നല്‍കുകയും ആഗോള സഹവര്‍ത്തിത്വം, അനുരഞ്ജനങ്ങള്‍, സംഘര്‍ഷങ്ങളും യുദ്ധങ്ങളും ഉപേക്ഷിക്കല്‍, സംഭാഷണത്തിന്റെയും സമാധാനപരമായ മാനുഷിക സഹവര്‍ത്തിത്വത്തിന്റെയും സംസ്‌കാരം നിലനില്‍ക്കുന്ന ഒരു നല്ല ഭാവിക്കായുള്ള അഭിലാഷങ്ങള്‍ എന്നിവയ്ക്കായി ആഹ്വാനം ചെയ്യുകയും ചെയ്തു.



2021 മാര്‍ച്ചില്‍ പരിശുദ്ധ മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനം ആറാമത്തെ അറബ് സന്ദര്‍ശനമായിരുന്നു. തലസ്ഥാനം ബാഗ്ദാദ്, നജാഫ്, പുരാവസ്തു, ചരിത്ര നഗരമായ ഊര്‍, അബ്രഹാം നബിയുടെ ജന്മസ്ഥലം എന്നിവയുള്‍പ്പെടെ നിരവധി ഇറാഖി നഗരങ്ങള്‍ സന്ദര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെ വിവിധ മതങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിനായി കുര്‍ബാന നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. വടക്ക് മൊസൂള്‍ നഗരം സന്ദര്‍ശിച്ച അദ്ദേഹം നഗരത്തിലെ ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നായ അല്‍ താഹിറ പള്ളിയില്‍ ഇറാഖിലെ ക്രിസ്ത്യാനികളുമായി കൂടിക്കാഴ്ച നടത്തി. മതങ്ങളുടെ അനുയായികള്‍ തമ്മിലുള്ള യോജിപ്പും സഹവര്‍ത്തിത്വവുമാണ് മാനവികതയുടെ പുരോഗതിക്കുള്ള ഏക വഴിയെന്നും ലോകം നേരിടുന്ന വെല്ലുവിളികളെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്നുമുള്ള മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന്റെ പ്രസ്താവന ശ്രദ്ധേയമായിരുന്നു.

Content Highlights: Marpappa, Visit, Bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented