സംഘര്‍ഷത്തിനെതിരെ ശാന്തതയാണ് അഭികാമ്യമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ 


അശോക് കുമാര്‍

ബഹ്റൈൻ ഡയലോഗിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മാർപാപ്പയെ ഹമദ് രാജാവ് സ്വീകരിക്കുന്നു

മനാമ: ആഗോളതലത്തില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്ന വര്‍ത്തമാനകാലത്തു സംഘര്‍ഷത്തിനെതിരെ ശാന്തത പാലിക്കണമെന്ന് ലോക നേതാക്കളോട് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. മിസൈലുകളും ബോംബുകളും ആയുധങ്ങളും കൊണ്ടുള്ള കളി പ്രോത്സാഹനജനകമല്ല. അതിനാല്‍ സംഘര്‍ഷം വെടിഞ്ഞു സമാധാനത്തിലേക്കു വരണമെന്നും മാര്‍പാപ്പ പറഞ്ഞു. ബഹ്റൈനില്‍ രണ്ടു ദിവസമായി നടന്നുവന്നിരുന്ന കിഴക്കും പടിഞ്ഞാറും മാനവിക സഹവര്‍ത്തിത്വത്തിന് എന്ന പ്രമേയത്തില്‍ ബഹ്റൈന്‍ ഡയലോഗിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ലോകം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും അഭിമുഖീകരിക്കാന്‍ മതനേതാക്കള്‍ക്കും ബുദ്ധിജീവികള്‍ക്കും പ്രതിഭാശാലികള്‍ക്കും കഴിയുമെന്ന് ബഹ്‌റൈന്‍ വിശ്വസിക്കുന്നതായി ഹമദ് രാജാവ് തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു. ഈ വിശ്വാസമാണ് ഇത്തരമൊരു സമ്മേളനത്തിന് ആതിഥ്യമരുളാന്‍ രാജ്യത്തിന് പ്രേരണയായത്. സമ്മേളനത്തിലെ സംവാദങ്ങളെയും ഫലപ്രാപ്തിയെയും ഏറെ പ്രതീക്ഷകളോടെയാണ് ബഹ്‌റൈന്‍ നോക്കിക്കാണുന്നത്. വ്യത്യസ്ത മതങ്ങളെയും വിശ്വാസങ്ങളെയും സ്വാഗതം ചെയ്യുന്ന ബഹ്‌റൈന്റ ചരിത്രപരമായ സമീപനം ഇതിനോടകം ശ്രദ്ധേയമായ വിഷയമാണ്. വ്യത്യസ്ത മതങ്ങളെയും വിശ്വാസങ്ങളെയും പിന്തുടരുന്നവര്‍ക്കിടയില്‍ പരസ്പര ധാരണയും അടുപ്പവും സൃഷ്ടിക്കപ്പെടുകയാണ് വിസമ്മതങ്ങള്‍ക്ക് പകരം സമവായം രൂപപ്പെടുത്താനും വിഭാഗീയതകള്‍ക്ക് പകരം ഐക്യം സ്ഥാപിക്കാനുമുള്ള അടിസ്ഥാന ചുവടുവെപ്പ്. മുഴുവന്‍ മനുഷ്യരാശിയുടെയും നന്മക്കായി ഗൗരവതരമായ കൂടിയാലോചനകള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാശ്ചാത്യ, പൗരസ്ത്യ ലോകങ്ങള്‍ സഹവര്‍ത്തിത്വത്തില്‍ കഴിയേണ്ടതിനെക്കുറിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത അല്‍ അസ്ഹാര്‍ ഗ്രാന്‍ഡ് ഇമാം സംസാരിച്ചു. പാശ്ചാത്യ ലോകത്തിന് പൗരസ്ത്യ ദേശത്തെ വിപണികളും ആഫ്രിക്കയിലെയും ഏഷ്യയിലെയും മറ്റ് സ്ഥലങ്ങളിലെയും അവരുടെ ഫാക്ടറികള്‍ക്കാവശ്യമായ തൊഴില്‍ ശക്തിയും ആവശ്യമാണ്. ഈ രണ്ട് ഭൂഖണ്ഡങ്ങളിലും ആഴത്തിലൊളിഞ്ഞുകിടക്കുന്ന അസംസ്‌കൃത വസ്തുക്കളില്ലെങ്കില്‍ പാശ്ചാത്യര്‍ക്ക് ഒന്നും ഉത്പാദിപ്പിക്കാന്‍ കഴിയില്ല. ഉദാരമനസ്‌കതക്ക് പ്രതിഫലമായി ദാരിദ്ര്യവും അജ്ഞതയും രോഗവും നല്‍കുന്നത് ന്യായമോ നീതിയുക്തമോ അല്ല. അതേപോലെ, തങ്ങളുടെ സാങ്കേതികവും സാമ്പത്തികവുമായ വികസനത്തിന് പാശ്ചാത്യ സാങ്കേതികവിദ്യകള്‍ കിഴക്കിന് ആവശ്യമാണ്. വ്യവസായിക, മെഡിക്കല്‍, പ്രതിരോധ ഉല്‍പ്പന്നങ്ങളും മറ്റും പാശ്ചാത്യ വിപണികളില്‍നിന്ന് ഇറക്കുമതി ചെയ്യണം. പടിഞ്ഞാറിന്റെ നാഗരിക സംസ്‌കാരങ്ങളെക്കുറിച്ച് സഹിഷ്ണുതാപരമായ ധാരണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ അഞ്ചിന് രാവിലെ 8.30ന് ബഹ്‌റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. വൈകീട്ട് അഞ്ചിന് സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. നവംബര്‍ ആറിന് രാവിലെ 9.30ന് മനാമ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ പ്രാര്‍ഥന. 12.30ന് സഖീര്‍ എയര്‍ ബേസില്‍ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കും.

Content Highlights: Marpappa Bahrain visit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented