മാര്‍പാപ്പയുടെ പ്രഥമ ബഹ്റൈന്‍ സന്ദര്‍ശനത്തിന് തുടക്കമായി


അശോക് കുമാര്‍

മാർപാപ്പയോടൊപ്പം ഹമദ് രാജാവ്

മനാമ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ ബഹ്റൈന്‍ സന്ദര്‍ശനത്തിന് തുടക്കമായി. വ്യാഴാഴ്ച വൈകീട്ട് നാലരക്ക് ബഹ്റൈന്‍ സാകിര്‍ എയര്‍ ബേസില്‍ വിമാനമിറങ്ങിയ മാര്‍പാപ്പയെ ബഹ്റൈന്‍ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയും ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനെസ്സ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ചേര്‍ന്ന് സാകിര്‍ പാലസില്‍ സ്വീകരിച്ചു. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഉന്നതോദ്യോഗസ്ഥരുമായുള്ള പ്രതിനിധിസംഘം മാര്‍പാപ്പയെ അനുഗമിച്ചു. സ്വീകരണ ചടങ്ങില്‍ രാജകുടുംബാംഗങ്ങളും പാര്‍ലമെന്റ്, ശൂറാ കൗണ്‍സില്‍ അംഗങ്ങളും വിവിധ മന്ത്രിമാരും ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സിലെ ഉന്നതോദ്യോഗസ്ഥരും നയതന്ത്രോദ്യോഗസ്ഥരും വ്യവസായ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു. തുടര്‍ന്ന് വിവിധ മേഖലകളിലെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

'കിഴക്കും പടിഞ്ഞാറും മനുഷ്യസഹവര്‍ത്തിത്വത്തിന്' എന്ന വിഷയത്തില്‍ നടക്കുന്ന ബഹ്റൈന്‍ ഡയലോഗ് ഫോറത്തിനും വ്യാഴാഴ്ച ഈസാ കള്‍ച്ചറല്‍ സെന്ററില്‍ തുടക്കമായി. മാതാ അമൃതാനന്ദമയി മഠത്തിന്റെ വൈസ് ചെയര്‍മാനും അമൃത വിശ്വവിദ്യാപീഠം (അമൃത സര്‍വകലാശാല) പ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദ പുരി, കേരള മുസ്ലിം ജമാ അത് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ ഉള്‍പ്പെടെ നിരവധി മത നേതാക്കള്‍ ഫോറത്തില്‍ സംബന്ധിക്കുന്നു. വിവിധ മതങ്ങള്‍ തമ്മിലുള്ള സാഹോദര്യവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫോറം സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള 200 ഓളം മത നേതാക്കള്‍ ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്.നവംബര്‍ നാലിന് രാവിലെ 10ന് സഖീര്‍ റോയല്‍ പാലസ് അല്‍ ഫിദ സ്‌ക്വയറില്‍ 'കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവര്‍ത്തിത്വത്തിന്' എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ മാര്‍പാപ്പ പങ്കെടുക്കും. വൈകീട്ട് നാലിന് അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമുമായി കുടിക്കാഴ്ച നടത്തും. 4.30ന് സഖീര്‍ പാലസ് മോസ്‌ക്കില്‍ മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. 5.45ന് ഔവര്‍ ലേഡി ഓഫ് അറേബ്യ കതീഡ്രലില്‍ ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ചയും തുടര്‍ന്ന് സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയും നടക്കും. നവംബര്‍ അഞ്ചിന് രാവിലെ 8.30ന് ബഹ്‌റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. വൈകീട്ട് അഞ്ചിന് സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. നവംബര്‍ ആറിന് രാവിലെ 9.30ന് മനാമ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ പ്രാര്‍ഥന. 12.30ന് സഖീര്‍ എയര്‍ ബേസില്‍ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കും.

നവംബര്‍ അഞ്ചിന് രാവിലെ 8.30ന് ബഹ്‌റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കുര്‍ബാനയില്‍ 28000 പേര്‍ പങ്കെടുക്കും. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവരും ടിക്കറ്റ്, രജിസ്‌ട്രേഷനുപയോഗിച്ച സി.പി.ആര്‍ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് എന്നിവ കൈവശം കരുതണം. പ്രായമായവരും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരും ഒഴികെ എല്ലാവരും സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ (ബി.ഐ.സി) എത്തണം. വിശ്വാസികളെയും വഹിച്ചുകൊണ്ടുള്ള ആദ്യ ബസ് പുലര്‍ച്ചെ മൂന്നിന് ബി.ഐ.സിയിലെ പാര്‍ക്കിങ് ഏരിയയില്‍നിന്ന് സ്റ്റേഡിയത്തിലേക്ക് പുറപ്പെടും. ഏഴ് മണിക്ക് സ്റ്റേഡിയത്തിലെ ഗേറ്റ് അടക്കും. അതിനാല്‍, വിശ്വാസികള്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് മുമ്പ് തന്നെ ബി.ഐ.സിയില്‍ എത്തുന്നത് സൗകര്യപ്രദമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: Marpappa Bahrain visit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented