ദാറുല്‍ ഈമാന്‍ കേരള വിഭാഗം പഠിതാക്കളുടെ സംഗമം നടത്തി


.

മനാമ: ദാറുല്‍ ഈമാന്‍ മലയാളം വിഭാഗം വനിതാ വിംഗിന്റെ കീഴില്‍ നടക്കുന്ന ഇസ്ലാമിക പഠന കോഴ്സുകളായ തംഹീദുല്‍ മര്‍അ, ഖുര്‍ആന്‍ വാരാന്ത ക്ലാസ് എന്നിവയിലെ പഠിതാക്കളുടെ സംഗമം നടത്തി. വെസ്റ്റ് റിഫയിലെ ദിശാ സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ 'ജീവിത വിജയം ഖുര്‍ആനിലൂടെ' എന്ന വിഷയത്തില്‍' ദാറുല്‍ ഈമാന്‍ മലയാളം വിഭാഗം പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി പ്രഭാഷണം നടത്തി. വിശ്വാസികളുടെ എല്ലാ പഠനങ്ങളുടെയും അടിസ്ഥാനം ഖുര്‍ആന്‍ ആണെന്ന് അദ്ദേഹം സൂചിപ്പിച്ചു. വിശുദ്ധ ഖുര്‍ ആന്‍ പഠനം എന്നത് കേവലം വിവരശേഖരണത്തിന് മാത്രമുള്ളതല്ല. ഖുര്‍ആനില്‍ നിന്നും ആര്‍ജിച്ചെടുക്കുന്ന അറിവുകളെയും ആശയങ്ങളെയും ജീവിതത്തില്‍ പകര്‍ത്തുവാനുള്ളതും കൂടിയാണ്. ജീവിതത്തില്‍ വെളിച്ചവും തെളിച്ചവുമുണ്ടാക്കാന്‍ ഈ മഹത്തായ വേദഗ്രന്ഥത്തിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദാറുല്‍ ഈമാന്‍ കേരള വനിതാ വിഭാഗം പ്രസിഡന്റ് സക്കീനാ അബ്ബാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി ഷൈമില നൗഫല്‍ സ്വാഗതവും സാജിദ സലീം നന്ദിയും പറഞ്ഞു. ഹനാന്‍ അബ്ദുല്‍ മനാഫ് ഗാനം ആലപിച്ചു. ദാറുല്‍ ഈമാന്‍ വിദ്യാഭ്യാസ സെക്രട്ടറി എം.എം. സുബൈര്‍ തംഹീദുല്‍ മര്‍അ ദ്വിവര്‍ഷ കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ ഫലപ്രഖ്യാപനം നടത്തി. വിജയികളില്‍ ഏഴ് പഠിതാക്കള്‍ക്ക് എ പ്ലസും പതിനൊന്ന് പഠിതാക്കള്‍ക്ക് എ ഗ്രേഡും ലഭിച്ചു. ജനറല്‍ സെക്രട്ടറി എം.അബ്ബാസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സുബൈദ മുഹമ്മദലി, കെ.വി. സുബൈദ എന്നിവര്‍ക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് നാസിയ അബ്ദുല്‍ ഗഫൂറും മൂന്നാം റാങ്ക് പി.കെ.മെഹ്റയും കരസ്ഥമാക്കി. ലിയ അബ്ദുല്‍ ഹഖ് ആയിരുന്നു പരിപാടിയുടെ അവതാരക.



Content Highlights: manama news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented