മന്ത്രി എം.ബി രാജേഷിന് പലിശ വിരുദ്ധ സമിതി നിവേദനം നല്‍കി


.

മനാമ: ബഹ്‌റൈനിലെ പ്രവാസികളുടെ സാമ്പത്തിക പരാധീനതകള്‍ മുതലെടുത്ത് നിയമ വിരുദ്ധ പണമിടപാടുകള്‍ നടത്തുന്ന മലയാളികളുള്‍പ്പെടെയുള്ള പലിശക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈനിലെ പലിശ വിരുദ്ധ സമിതി സംസ്ഥാന തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന് നിവേദനം നല്‍കി.

ജീവിത സാഹചര്യങ്ങള്‍ മൂലം പലിശക്ക് പണം കടം വാങ്ങുന്നവനെ ഭീഷണിപ്പെടുത്തി ജീവിതകാലം മുഴുവന്‍ തങ്ങളുടെ വരുതിയില്‍ നിറുത്തി പ്രവാസിയുടെ ജീവനും ജീവിതവും സമ്പാദ്യവും മുഴുവനായും തീറെഴുതി കൊടുത്താലും തീരാത്ത കടക്കെണിയില്‍ ഹതഭാഗ്യരായ പ്രവാസികളെ കുരുക്കി ഇടുന്നതിനെതിരെ ഇന്ത്യന്‍ എംബസി മുഖാന്തിരം നടത്തുന്ന നിയമ നടപടികള്‍ക്ക് നാട്ടിലും ഭരണ തലത്തില്‍ തുടര്‍ച്ചയും നിയമ നടപടികളും സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.



ഇരു രാജ്യങ്ങളിലെയും നിയമ വ്യവസ്ഥയുടെ ആനുകൂല്യം കിട്ടാന്‍ ഹതഭാഗ്യരായ ഇരകളുടെ കയ്യില്‍ നിന്നും ഒപ്പിട്ട ബ്ലാങ്ക് ബഹ്‌റൈന്‍ മുദ്രപത്രങ്ങളും, ബ്ലാങ്ക് ചെക്ക് ബുക്കുകളും കൈക്കലാക്കിയാണ് പലിശക്കാര്‍ പണം കൊടുക്കുക. ഇരകളുടെ നിസ്സഹായവസ്ഥ മുതലാക്കി ഈ രേഖകള്‍ക്ക് പുറമെ നാട്ടിലുള്ള റവന്യു സ്റ്റാമ്പ് ഒട്ടിച്ച ബ്ലാങ്ക് പേപ്പറും, ബ്ലാങ്ക് എന്‍ ആര്‍ ഐ ചെക്കും വാങ്ങി വെക്കുകയും ചെയ്യും. പലിശയും കൂട്ടു പലിശയും ചേര്‍ത്ത് ഇരകളുടെ നാട്ടിലെ കിടപ്പാടവും ഭൂമിയും വരെ കൈക്കലാക്കുന്ന സംഭവങ്ങള്‍ പലിശക്കാരുടെ വിശദീകരണ സഹിതം പലിശ വിരുദ്ധ സമിതി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

പലിശ വിരുദ്ധ സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച മന്ത്രി എം. ബി രാജേഷ് തീര്‍ച്ചയായും നാട്ടില്‍ ഇതിന്റെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം മാനുഷിക പരിഗണന കൂടി പരിഗണിച്ച് കൂടുതല്‍ ഇടപെടലുകള്‍ കൈക്കൊള്ളുമെന്ന് പലിശ വിരുദ്ധ സമിതിക്ക് ഉറപ്പ് നല്‍കി.

പലിശ വിരുദ്ധ സമിതി ചെയര്‍മാന്‍ ജമാല്‍ ഇരിങ്ങലിനോടൊപ്പം ജനറല്‍ കണ്‍വീനര്‍ യോഗാനന്ത് ജനറല്‍ സെക്രട്ടറി ദിജീഷ്, എക്‌സിക്യൂട്ടീവ് അംഗം അഷ്‌കര്‍ പുഴിത്തല, ഉപദേശക സമിതി അംഗവും കേരള പ്രവാസി കമ്മീഷന്‍ അംഗവുമായ സുബൈര്‍ കണ്ണൂര്‍ എന്നിവരും പങ്കെടുത്തു.

Content Highlights: manama news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented