സഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണ് മാനവപുരോഗതിയുടെ അടിസ്ഥാനം: ശൈഖ് ഉസാമ ഫുആദ് ഉബൈദ്


അശോക് കുമാര്‍

.

മനാമ:പരസ്പരമുള്ള സഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണ് മാനവിക പുരോഗതിയുടെ അടിസ്ഥാനമെന്ന് ബഹ്റൈനിലെ പ്രമുഖ പണ്ഡിതനും മുസ്തഫ മസ്ജിദ് ഖത്തീബുമായ ശൈഖ് ഉസാമ ഫുആദ് ഉബൈദ് പ്രസ്താവിച്ചു. ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച 'സ്‌നേഹദൂതനായ പ്രവാചകന്‍' എന്ന തലക്കെട്ടിലുള്ള സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മത സമൂഹങ്ങളെയും വിവിധ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാനുള്ള വിശാലതയുള്ള രാജ്യമാണ് ബഹ്റൈന്‍. ഈ ഒരു വിശാലതയും ഉള്‍ക്കൊള്ളലും തന്നെയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. നമ്മുടെ കയ്യിലുള്ളതൊക്കെയും പരസ്പരം പങ്ക് വെക്കാന്‍ നാം സന്നദ്ധരാവേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു

പ്രമുഖ പ്രഭാഷകനും ആക്റ്റിവിസ്റ്റുമായ സലീം മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. സെന്റ് മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി പോള്‍ മാത്യു, ഇസ്‌കോണ്‍ ബഹ്റൈന്‍ വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ (കീര്‍ത്തനേശ കൃഷ്ണദാസ്), എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എം. അബ്ബാസ് സ്വാഗതവും ക്യാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മുഹിയുദ്ധീന്‍ നന്ദിയും പറഞ്ഞു. ദിശ സെന്റര്‍ ഡയരക്ടര്‍ അബ്ദുല്‍ ഹഖ്, ഫ്രന്റ്സ് വൈസ് പ്രസിഡന്റ്മാരായ ജമാല്‍ ഇരിങ്ങല്‍, എം.എം.സുബൈര്‍, സെക്രട്ടറി യൂനുസ് രാജ്, കേമ്പയിന്‍ കണ്‍വീനര്‍ പി.പി. ജാസിര്‍ എന്നിവരും സംബന്ധിച്ചു.



Content Highlights: manama, friends social association


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented