ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു 


ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സ്‌നേഹ സംഗമം മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര ഉത്ഘാടനം ചെയ്യുന്നു

മനാമ: 'തണലാണ് പ്രവാചകന്‍' എന്ന പ്രമേയത്തില്‍ ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി സിഞ്ച് യുണിറ്റ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സിറാജ് പള്ളിക്കര ഉദ്ഘാടനം ചെയ്തു. കാലാതിവര്‍ത്തിയായ ദര്‍ശനമാണ് പ്രവാചകന്‍ മുഹമ്മദ് ലോകത്തിന് സമര്‍പ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ക്കിടയില്‍ പരസ്പരമുള്ള സ്‌നേഹവും ആദരവുമാണ് നിലനില്‍ക്കേണ്ടത്. എല്ലാ രീതിയിലുള്ള പക്ഷാഭേദങ്ങളും നിര്‍മാര്‍ജനം ചെയ്യപ്പെടണം. ജാതി, വര്‍ഗ, വര്‍ണ വിവേചനങ്ങള്‍ക്കെതിരെയും പ്രവാചകന്‍ നിരന്തരമായ സമരത്തിലേര്‍പ്പെട്ടു. മനുഷ്യജീവിതത്തെ പ്രയാസത്തിലകപ്പെടുത്തുന്ന അന്ധവിശ്വാങ്ങള്‍ക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും മുഹമ്മദ് നബി ശബ്ദമുയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫില്‍സ ഫൈസല്‍, തഹിയ ഫാറൂക്ക് എന്നിവരുടെ പ്രാര്‍ത്ഥന ഗീതത്തോടെ ആരംഭിച്ച പരിപാടിയില്‍ സിഞ്ച് യുണിറ്റ് പ്രസിഡന്റ് ഗഫൂര്‍ മൂക്കുതല അധ്യക്ഷത വഹിച്ചു. ഫൈസല്‍ സ്വാഗതവും ഷംജിത് നന്ദിയും പറഞ്ഞു.

Content Highlights: manama friends


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented