'തണലാണ് പ്രവാചകന്‍' ക്യാമ്പയിന്‍ സൗഹൃദ സമ്മേളനം വെള്ളിയാഴ്ച


മനാമ: 'തണലാണ് പ്രവാചകന്‍' എന്ന പ്രമേയത്തില്‍ ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍, ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി സൗഹൃദ സമ്മേളനം സംഘടിപ്പിക്കുന്നു. 'സ്‌നേഹദൂതനായ പ്രവാചകന്‍' എന്ന തലക്കെട്ടില്‍ നടക്കുന്ന സമ്മേളനം ഒക്‌ടോബര്‍ 28 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഈസ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ബഹ്റൈനിലെ പ്രമുഖ പണ്ഡിതനും മുസ്തഫ മസ്ജിദ് ഖതീബുമായ ശൈഖ് ഉസാമ ഫുആദ് ഉബൈദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ പ്രഭാഷകനും ഇസ്ലാമിക പണ്ഡിതനുമായ സലീം മമ്പാട് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാദര്‍ പോള്‍ മാത്യു, ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ (കീര്‍ത്തനേശ കൃഷ്ണദാസ്) എന്നിവരും സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ഫ്രന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി, ജനറല്‍ സെക്രട്ടറി അബ്ബാസ് മലയില്‍, കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മുഹ്യുദ്ദീന്‍ തുടങ്ങിയവരും സംബന്ധിക്കും. പ്രവാചകന്‍ ഉയര്‍ത്തിയ മാനവികതയുടെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും മാതൃക സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനായാണ് ക്യാമ്പയിനുമായി ഫ്രന്റ്സ് അസോസിയേഷന്‍ രംഗത്തു വന്നത്. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കുന്നുണ്ട്.



കൂടുതല്‍ വിവരങ്ങള്‍ക്ക്: 35672780, 33373214

Content Highlights: MANAMA, CAMPAIGN


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented