ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മനാമ: ബഹ്‌റൈന്‍ ദേശീയദിനത്തില്‍ പങ്കാളികളായി ബഹ്‌റൈന്‍ പ്രതിഭ നൂറാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. 1989- ല്‍ രക്തദാനത്തിലൂടെയാണ് തൊഴിലാളികളും സാധാരണ ജോലിക്കാരുമടങ്ങിയ പ്രതിഭ പ്രവര്‍ത്തകര്‍ രക്തദാനക്യാമ്പുകള്‍ക്ക് ആരംഭിച്ചത്. കിടപ്പിലായവരേയും അപകടാവസ്ഥയില്‍ ഉള്ളവരേയും സഹായിക്കുക എന്ന പ്രതിഭയുടെ പ്രതിബദ്ധത എക്കാലത്തും ഉയര്‍ത്തി പിടിക്കുമെന്ന് ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ച് പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി പറഞ്ഞു.
പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടന്‍ അധ്യക്ഷനായ പരിപാടിയില്‍ പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, പ്രതിഭ രക്ഷാധികാരിസമിതി അംഗവും
ലോക കേരള സഭാംഗങ്ങളുമായ സുബൈര്‍ കണ്ണൂര്‍, സി.വി. നാരയണന്‍, സമിതി അംഗം ബിനു മണ്ണില്‍, ഹെല്‍പ്പ്ലൈന്‍ കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഷാദ് പൂനൂര്‍, സുരേഷ് റിഫ, മറിയം നൂര്‍ എന്നിവര്‍ സന്നിഹിതരയായിരിന്നു. അബൂബക്കര്‍ പട്‌ല, അനില്‍ സി.കെ, അനില്‍ കണ്ണപുരം, ഗിരീഷ് കല്ലേരി, എന്നീ ഹെല്‍പ്ലൈന്‍ അംഗങ്ങള്‍ നേതൃത്വം നല്‍കി.
നൂറോളം പ്രതിഭ പ്രവര്‍ത്തകര്‍ രക്തംദാനം ചെയ്ത് ദേശീയ ദിനാഘോഷത്തില്‍ പങ്കാളികളായി. പ്രമുഖ സാഹിത്യകാരന്മാരായ, ഹരീഷ്, ഡോ. കദീജ മുംതാസ്, ഡോ. പി. പി. പ്രകാശ്, പ്രൊഫ. രാജേന്ദ്രന്‍ എടത്തുംകര എന്നിവര്‍ കിംഗ് ഹമദ് ആശുപത്രിയിലെ രക്തദാന ക്യാമ്പ് സന്ദര്‍ശിച്ച് ആശംസകളര്‍പ്പിച്ചു.
Content Highlights: manama bahrain national day bahrain prathibha blood donation
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..