'ഇൻസ്‌പെയർ' ഇൻഡോ-അറബ് കൾച്ചറൽ എക്‌സിബിഷന്റെ ഉദ്ഘാടനചടങ്ങ്
മനാമ: സ്വദേശി- വിദേശി വ്യത്യാസമില്ലാതെ എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്ന രാജ്യമാണ് ബഹ്റൈന്‍ എന്ന് പാര്‍ലമെന്റ് അംഗം ഹസന്‍ ഈദ് ബൂഖമ്മാസ്. ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്റെ ബഹ്റൈന്‍ ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന 'ഇന്‍സ്‌പെയര്‍' ഇന്‍ഡോ- അറബ് കള്‍ച്ചറല്‍ എക്‌സിബിഷന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെയും ഭരണനേതൃത്വത്തില്‍ ഈ പവിഴദ്വീപ് പുരോഗതിയിലേക്കും വികസനത്തിലേക്കും നാള്‍ക്കുനാള്‍ കുതിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡിന് ശേഷമുള്ള ദേശീയ ദിനാഘോഷം കൂടുതല്‍ വിപുലമായാണ് രാജ്യനിവാസികള്‍ കൊണ്ടാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യാപിറ്റല്‍ ചാരിറ്റി അസോസിയേഷന്‍ സെക്രട്ടറി ജാസിം അലി ജാസിം സബ്ത് ആശംസകള്‍ അര്‍പ്പിച്ചു. ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്റ് എം.എം. സുബൈര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മുഹിയുദ്ദീന്‍ നന്ദിയും പറഞ്ഞു. യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ് ആയിരുന്നു എം.സി.
ഫ്രീ സെന്റര്‍ ഫോര്‍ റിട്ടയറീസ് പ്രസിഡന്റ് സാലിഹ് ബിന്‍ അലി, ക്യാപിറ്റല്‍ ചാരിറ്റി ബോര്‍ഡ് മെമ്പര്‍മാരായ നാസര്‍ അഹമ്മദ് അല്‍ ദോസരി, മുഹമ്മദ് റാഷിദ് അല്‍ ദോസരി, ഇസ്മായില്‍ ഹസന്‍ അല്‍നഹം, ബഹ്റൈനി സാമൂഹിക പ്രവര്‍ത്തകരായ ഖമീസ് അലി സബ്ത്, ഫൈസല്‍ മുഹമ്മദ് അല്‍ അബ്
സി, അലി മൂസ, മുഹമ്മദ് സബ്ത്, അബ്ദുല്‍ ഹക്കീം അല്‍ ഗാസിമി, അബ്ദുല്ല ബാഖിര്‍, നാജി ബൂമുഹമ്മദ്, നൂര്‍ ജാസിം, ശൗഖ് അല്‍ ജാബിര്‍, മഹമൂദ് ഹസന്‍ ശാംസി, അബ്ദുല്‍ അസീസ്, ഇബ്രാഹിം അല്‍ അബ്സി, യൂസുഫ് അല്‍ ഹിദ്ദി, അമീന സാലിം, ഇന്ത്യന്‍ സംഘടനാ പ്രതിനിധികളും നേതാക്കളുമായ വര്‍ഗീസ് കാരക്കല്‍, ബിനു കുന്നന്താനം, സേവി മാത്തുണ്ണി, സാനി പോള്‍, എബ്രഹാം ജോണ്‍, ഷെമിലി പി. ജോണ്‍, നിസാര്‍ കൊല്ലം, അബ്ദുല്‍ മജീദ് തെരുവത്ത്, ലത്തീഫ് ആയഞ്ചേരി, ജ്യോതി മേനോന്‍, റംഷാദ് അയലിക്കാട്, ചെമ്പന്‍ ജലാല്‍, സതീശ്, വീരമണി, സത്യന്‍ പേരാമ്പ്ര, സുനില്‍ ബാബു, ബദറുദ്ദീന്‍ പൂവാര്‍, സി.എം. മുഹമ്മദ് അലി, നൗഷാദ് മമപാറ, കെ.ടി. സലീം, അജി പി. ജോയി തുടങ്ങിയവര്‍ സംബന്ധിച്ചു.
അറിവിന്റെയും വിനോദത്തിന്റെയും ഉത്സവ കാഴ്ചകളാണ് എക്‌സിബിഷനില്‍ ഒരുക്കിയിരിക്കുന്നത്. സിഞ്ചിലെ അല്‍ അഹ്‌ലി ക്ലബ്ബില്‍ പ്രത്യേകം തയാറാക്കിയ വിശാലമായ പവലിയനില്‍ ബഹ്റൈന്‍- അറബ് സാംസ്‌കാരിക തനിമയെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകളാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഇതിലൂടെ പവിഴദ്വീപിനെക്കുറിച്ചും അതിന്റെ സാംസ്‌കാരിക തനിമയെ കുറിച്ചും ആഴത്തില്‍ മനസിലാക്കാന്‍ സാധിക്കും. മുപ്പതോളം സ്റ്റാളുകളാണ് എക്സിബിഷനില്‍ ഒരുക്കിയിരിക്കുന്നത്.
ത്രിമാനരൂപത്തിലുള്ള മോഡലുകള്‍, മള്‍ട്ടിമീഡിയ പ്രസന്റേഷനുകള്‍, വെര്‍ച്വല്‍ റിയാലിറ്റി ഡിസ്പ്ലെ, കാര്‍ട്ടൂണ്‍, കാരിക്കേച്ചറുകള്‍, പെയിന്റിങ്ങുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സ്റ്റാളുകള്‍ എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണി മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തിക്കുക.
ഫ്രന്‍ഡ്‌സ് ജനറല്‍ സെക്രട്ടറി എം. അസീസ്, കണ്ടന്റ് ഡയറക്ടര്‍ അബ്ദുല്‍ ഹഖ്, പ്രൊഡക്ഷന്‍ ഡയറക്ടര്‍ ഷക്കീര്‍ എ. അലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീര്‍ ഇരിക്കൂര്‍, ഫ്രന്‍ഡ്സ് സെക്രട്ടറി യൂനുസ് രാജ്, വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അസീസ്, ജലീല്‍, സമീറ നൗഷാദ്, വി.പി. ഫാറൂഖ്, ഷബീഹ ഫൈസല്‍, അഹമ്മദ് റഫീഖ്, ഫാത്തിമ സ്വാലിഹ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. കോണ്‍വെക്‌സ് ഇവന്റ് മാനേജ്മെന്റുമായി സഹകരിച്ചു നടത്തുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്.
Content Highlights: manama bahrain friends national day celebrations inspire inaguration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..