അൽ ഹിദായ മലയാളം വിഭാഗം സംഘടിപ്പിച്ച യോഗത്തിൽനിന്ന്
മനാമ: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ 'മാനവ രക്ഷയ്ക്ക് ദൈവിക ദര്‍ശനം' എന്ന വിഷയത്തില്‍ കോഴിക്കോട് നടത്തുന്ന ഇസ്ലാമിക് കോണ്‍ഫറന്‍സിന് അല്‍ ഹിദായ മലയാളം വിഭാഗം ബഹ്റൈന്‍ എല്ലാവിധ പിന്തുണയും നല്‍കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കേരളീയ സമൂഹത്തില്‍ നാളിതുവരെ കേട്ടു കേള്‍വിയില്ലാത്ത ലൈംഗിക അരാകജത്വവും സ്വവര്‍ഗ്ഗരതിയും നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചു വരുന്ന സാമൂഹിക അന്തരീക്ഷത്തില്‍ മനുഷ്യരെ നേര്‍വഴിക്ക് വിളിക്കുന്ന ഇത്തരം പരിപാടികള്‍ കാലഘട്ടത്തിന് അനിവാര്യമാണ് എന്ന് അല്‍ ഹിദായ മലയാളം വിഭാഗം ജനറല്‍ സെക്രട്ടറി രിസാലുദ്ദീന്‍ പ്രമേയവതരണത്തില്‍ അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ഹംസ ആമേത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സ്വാഗതം പറഞ്ഞു. നാല്‍പത്തിനാല് വര്‍ഷമായി ബഹ്റൈനില്‍ പ്രവാസ ജീവിതം നയിക്കുന്ന ഹുസൈന്‍ കൂരിയാടിന് യോഗം യാത്രയയപ്പ് നല്‍കി. സമീര്‍ ഫാറൂഖി, വി. പി അബ്ദുള്‍ റസാഖ്, ആഷിക് മുഹറഖ്, ഷംസീര്‍, കോയ ബേപ്പൂര്‍, അബ്ദുള്‍ ലത്തീഫ് സിഎം, ഹനീഫ പിപി, ഗഫൂര്‍ വെളിയംകോട് തുടങ്ങിയവര്‍ സംസാരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മായില്‍ നന്ദി രേഖപെടുത്തി.
Content Highlights: manama, bahrain, gulf news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..