ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ 'ആടാം പാടാം'


1 min read
Read later
Print
Share

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് വിങ് സംഘടിപ്പിക്കുന്ന സര്‍ഗോത്സവമായ 'ആടാം പാടാം' എന്ന പരിപാടിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ജൂണ്‍ 24 ശനിയാഴ്ച രാത്രി 7.30 ന് ബാബുരാജന്‍ ഹാളില്‍ അരങ്ങേറുന്ന വിവിധ കലാപരിപാടികളോടെ തുടക്കം കുറിക്കും.
സമാജം കുടുംബാംഗങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും പരിശീലനത്തിന്റെ ഭാഗമായോ അരങ്ങേറ്റമായോ കലാരൂപങ്ങള്‍ ആസ്വാദകര്‍ക്ക് മുന്നില്‍ പ്രകടമാക്കുവാനുള്ള അവസരമാണ് ആടാം പാടാം സംഘടിപ്പിക്കുന്നതിലൂടെ ചില്‍ഡ്രന്‍സ് വിങ് ലക്ഷ്യമിടുന്നത്.

വിവിധ നൃത്ത രൂപങ്ങള്‍, ലളിതഗാനം, കരോക്കേ, നാടന്‍പാട്ട്, ശാസ്ത്രീയ സംഗീതം, കഥ പ്രസംഗം, ഏകാഭിനയം, ശബ്ദ അനുകരണം തുടങ്ങി എല്ലാ കലാ രൂപങ്ങളും അവതരിപ്പിക്കുവാനുള്ള വേദിയും സൗകര്യവും സജ്ജീകരണവും ആണ് കേരളീയ സമാജം ചില്‍ഡ്രന്‍സ് വിങ് ഇതുവഴി കുട്ടികള്‍ക്കായി ഒരുക്കുന്നത്. മത്സരത്തിന്റെ പിരിമുറുക്കങ്ങള്‍ ഇല്ലാതെ കലാ സാഹിത്യ രംഗത്തെ സമര്‍ത്ഥരായ കുട്ടികളെ കണ്ടെത്തുവാനും വേദിയില്‍ എത്തിക്കുവാനും അവരുടെ സര്‍ഗാത്മക കഴിവുകളെ പ്രകാശമാനമാക്കുവാനും ഇത്തരത്തിലൊരു തുറന്ന വേദി സംഘടിപ്പിക്കുന്നതിലൂടെ സാധ്യമാകുമെന്ന് സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് എന്നിവര്‍ അറിയിച്ചു.

പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മനോഹരന്‍ പാവറട്ടി (39848091), ജയ രവികുമാര്‍ (36782497), മായ ഉദയന്‍ (36604931) എന്നിവരുമായി ബന്ധപ്പെടുക.

Content Highlights: manama

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
.

1 min

ഇന്ത്യൻ സ്കൂൾ ഭരണ സമിതി അംഗങ്ങൾ നിയുക്ത ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

Sep 25, 2023


.

1 min

ബഹ്റൈൻ പ്രതിഭ കേന്ദ്ര സമ്മേളനം; ലോഗോ ക്ഷണിക്കുന്നു

Sep 25, 2023


.

1 min

ബിഎംസി ശ്രാവണ മഹോത്സവത്തിൽ ആയിരം തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ: 75-അംഗ സംഘാടക സമിതി രൂപീകരിച്ചു

Sep 25, 2023


Most Commented