ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ ലോക പരിസ്ഥിതി ദിനം ആചരിച്ചപ്പോൾ
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ റിഫ കാമ്പസ് വിദ്യാര്‍ഥികള്‍ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളുമായി ലോക പരിസ്ഥിതി ദിനം ആചരിച്ചു. കാമ്പസ് ഗാര്‍ഡനില്‍ ഐ.എസ്.ബി. ബൊട്ടാണിക്കല്‍ പാച്ചിന്റെ ഉദ്ഘാടനം സ്‌കൂള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയകൃഷ്ണന്‍ വി. നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, വിദ്യാര്‍ഥികള്‍, പ്രധാന അധ്യാപകര്‍, കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ കൂട്ടായ പരിശ്രമത്തെയും കാമ്പസിലെ ഹരിത ഇടങ്ങള്‍ പരിപാലിക്കുന്നതിനുള്ള അവരുടെ അഭിനിവേശത്തെയും അജയകൃഷ്ണന്‍ പ്രശംസിച്ചു.
സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കരകൗശല ആശയങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. വിദ്യാര്‍ഥികള്‍ അവരുടെ ഇ.വി.എസ്. പ്രോജക്റ്റുകളുടെ ഭാഗമായി പച്ചക്കറി വിത്തുകളും ചെറിയ ചട്ടിയില്‍ ചെടികളും കൊണ്ടുവന്നു. നേച്ചര്‍ ക്ലബ്ബിന്റെയും ഇക്കോ മോണിറ്റര്‍മാരുടെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പൂന്തോട്ടത്തില്‍ വിത്തുകളും തൈകളും നട്ടു.
സ്‌കൂളിന്റെ ഇക്കോ അംബാസഡര്‍ ആദ്യ ബിജിന്‍ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. സ്‌കൂളിലെ മാലിന്യങ്ങള്‍ പച്ചയും നീലയും എന്നിങ്ങനെ രണ്ട് റീസൈക്കിള്‍ ബിന്നുകളായി വേര്‍തിരിക്കുന്നതെങ്ങനെയെന്നും അവര്‍ വിശദീകരിച്ചു.
കാമ്പസിലുടനീളം, ക്ലാസ് മുറികളില്‍, വിദ്യാര്‍ഥികള്‍ അവരുടെ ക്ലാസ്‌റൂം ലൈറ്റുകള്‍ ഒരു മിനിറ്റ് ഓഫ് ചെയ്തുകൊണ്ട് 'ഭൗമ മണിക്കൂര്‍' ആചരിച്ചു. അവര്‍ ബാഡ്ജുകള്‍, പോസ്റ്ററുകള്‍, ഡ്രോയിങ്ങുകള്‍ മുതലായവ തയ്യാറാക്കിയിരുന്നു.
പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ഥികളുടെ ആവേശകരമായ പങ്കാളിത്തത്തിനും അദ്ധ്യാപകര്‍ക്കും സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Content Highlights: manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..