മനാമ: ടീന്‍സ് ഇന്ത്യയും ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷനും സംയുക്തമായി 'സമ്മര്‍ ഡിലൈറ്റ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് ജൂലൈ 4 മുതല്‍ ആഗസ്റ്റ് 11 വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കുട്ടികളുടെ വയസിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പായി തിരിച്ചായിരിക്കും പരിശീലനം. ഏഴു മുതല്‍ 12 വയസ്സ് വരെയും, 13 മുതല്‍ 17 വയസ്സ് വരെയുമുള്ള ഗ്രൂപ്പാണുണ്ടാവുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം നല്‍കുക.
പ്രശസ്ത മോട്ടിവേഷനല്‍ ട്രെയിനറും പ്രമുഖ ലൈഫ് കോച്ചുമായ നുഅ്മാന്‍ വയനാട്, സി.എച്ച്.ആര്‍.ഡി. ട്രെയിനര്‍, അഡോളസെന്‍സ് കൗണ്‍സിലര്‍, ഷോര്‍ട്ട് ഫിലിം സംവിധായകന്‍, അഭിനേതാവ് തുടങ്ങിയ മേഖലയില്‍ പ്രശസ്തനായ അന്‍സാര്‍ നെടുമ്പാശ്ശേരി എന്നിവരാണ് ക്യാംപിന് നേതൃത്വം നല്‍കുക.
ഇവരെ കൂടാതെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ബഹ്റൈനിലെ പ്രമുഖരും വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും. ഫ്ളാറ്റുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുന്ന പ്രവാസി ബാല്യങ്ങള്‍ക്കും കൗമാരങ്ങള്‍ക്കും അറിവിന്റെയും വിനോദത്തിന്റേയും അനന്തമായ വാതായനങ്ങള്‍ തുറന്നു കൊടുക്കുക എന്നതാണ് സമ്മര്‍ ക്യാംപ് വഴി ഉദ്ദേശിക്കുന്നത്. ഗള്‍ഫിലെ അരോചകമാകുന്ന വേനലവധിക്കാലം 'സമ്മര്‍ ഡിലൈറ്റിലൂടെ' രസകരവും വിജ്ഞാനപ്രദവുമായ അനുഭവമാക്കി മാറ്റാന്‍ കഴിയുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.
നാടന്‍ കളികള്‍, ക്രാഫ്റ്റ്, ഫീല്‍ഡ് ട്രിപ്പ്, അഭിനയം, നൃത്തം, പാട്ട്, കഥ, പരിസ്ഥിതി പഠനം, പരിസര നിരീക്ഷണം, നേതൃത്വ പ്രതിശീലനം, കരിയര്‍ ആന്‍ഡ് ലൈഫ് സ്‌കില്‍സ്, ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ്, ടീം ബില്‍ഡിങ്, ഡിജിറ്റല്‍ ലിറ്ററസി, എക്‌സ്‌പ്രെസീവ് ആര്‍ട്ട്‌സ്, ടൈം മാനേജ്മെന്റ്, ക്രിയേറ്റിവ് സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ്, ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍സ്, സാമൂഹിക സേവനം, പൊതു പ്രഭാഷണം, യോഗ, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കലാമത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, പ്രോജക്ട് വര്‍ക്കുകള്‍ തുടങ്ങിയവയും ക്യാംപിന്റെ ഭാഗമായുണ്ടാവും. രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സെഷനുകളും ഒരുക്കും. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്കായി ബഹ്റൈനിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 39210248, 33538916, +91 75928 81805 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ക്യാംപ് ഡയറക്ടര്‍ മുഹമ്മദ് ഷാജി അറിയിച്ചു.
Content Highlights: manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..