മികച്ച വിജയം കരസ്ഥമാക്കിയ ടീൻസ് ഇന്ത്യ പ്രവർത്തകരും സംഘാടകരും
മനാമ: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ പ്രവര്‍ത്തകരെ ടീന്‍സ് ഇന്ത്യ ബഹ്റൈന്‍ അനുമോദിച്ചു. ലബീബ ഖാലിദ്, റീഹ ഫാത്തിമ, ബീഫാതിമ, നുസ്ഹ ഖമറുദ്ദീന്‍ എന്നിവരെയാണ് മെമന്റോ നല്‍കി ആദരിച്ചത്.
ജീവിതത്തില്‍ കൂടുതല്‍ വിജയങ്ങള്‍ കരസ്ഥമാക്കാന്‍ ഇത്തരം പരീക്ഷകള്‍ പ്രചോദനമാവട്ടെ എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടീന്‍സ് ഇന്ത്യ രക്ഷാധികാരി സഈദ് റമദാന്‍ നദ്വി പറഞ്ഞു. കുട്ടികളുടെ വിവിധ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ടീന്‍സ് ഇന്ത്യയുടെ ശ്രമങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്‍വീനര്‍ മുഹമ്മദ് ഷാജി സ്വാഗതവും ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. അബ്ബാസ് നന്ദിയും പറഞ്ഞു. സഈദ് റമദാന്‍ നദ്‌വി, ജമാല്‍ ഇരിങ്ങല്‍, അബ്ബാസ് മലയില്‍, ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗം പ്രസിഡന്റ് സാജിത സലീം, യൂത്ത് ഇന്ത്യ സെക്രട്ടറി ജുനൈദ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് മെമെന്റോ നല്‍കി.
Content Highlights: manama


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..