മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം എല്ലാ വര്‍ഷവും കുട്ടികള്‍ക്കായി നടത്തി വരാറുള്ള 45 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മര്‍ ക്യാമ്പ് 'കളിക്കളം' ജൂലൈ 4 ന് ആരംഭിച്ച് ആഗസ്റ്റ് 18 ന് സമാപിക്കുമെന്ന് സമാജം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷത്തെ ക്യാമ്പിന് നേതൃത്വം കൊടുക്കുവാനായി നാട്ടില്‍നിന്നും എത്തുന്നത് പ്രശസ്ത തിയ്യറ്റര്‍ നാടക പ്രവര്‍ത്തകനുമായ തുളസി ദാസ് ആണ്.
നാടക സംവിധാനത്തില്‍ ബാച്ലര്‍ ഓഫ് ആര്‍ട്‌സ്, തിയ്യറ്റര്‍ കലയില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ്, മാസ്റ്റര്‍ ഓഫ് ഫിലോസഫി എന്നീ ബിരുദം നേടിയിട്ടുള്ള തുളസി ദാസ്, തിയ്യറ്റര്‍ പരിശീലന കളികളിലൂടെ വ്യക്തിത്വ വികസനത്തിലും പഠന വിഷയങ്ങള്‍ വിപുലപ്പെടുത്തുന്നതോടൊപ്പം കലാപരമായ കഴിവുകളെ കണ്ടെത്തുന്നതിലും സഹായിക്കും.
ക്ലാസ്സ് ഒന്ന് മുതല്‍ ക്ലാസ്സ് 12 വരെയുള്ള കുട്ടികളെ സജ്ജരാക്കുന്ന നിരവധി ക്യാമ്പുകള്‍ക്ക് നേതൃത്വം കൊടുത്തിട്ടുള്ള അദ്ദേഹത്തോടൊപ്പം വിവിധ മേഖലകളില്‍ പ്രഗത്ഭരായ പതിനഞ്ചോളം സമാജം അംഗങ്ങളും ക്യാമ്പില്‍ പരിശീലകരായി മുഴുവന്‍ സമയവും ഉണ്ടായിരിക്കും. മുഴുവന്‍ സമയവും കുട്ടികളുടെ തിയ്യറ്ററുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന തുളസി ദാസ് തിരക്കഥ, ഡോക്ക്യൂ ഫിലിം സംവിധാനം, എന്നീ മേഖലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
കുട്ടിപ്പാട്ടുകള്‍, കുട്ടിക്കഥകള്‍, സംഗീതം, നൃത്തം, സാഹിത്യം, നാടന്‍പാട്ട്, ചിത്രരചന, ആരോഗ്യ ബോധവത്കരണം, നേതൃത്ത പരിശീലനം, പ്രസംഗ പരിശീലനം, നിരവധി നാടന്‍ കളികള്‍, കായിക വിനോദങ്ങള്‍, കായിക മത്സരങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തതയാര്‍ന്ന പരിപാടികള്‍ ആണ് ഈ വര്‍ഷത്തെ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 5 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം അനുവദിക്കുന്നത്. ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സമാജം ഭാരവാഹികള്‍ അറിയിച്ചു. ക്യാമ്പ് അവസാനിക്കുന്നത് വരെ വിവിധ പ്രദേശങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് കോ ഓര്‍ഡിനേറ്ററും, മനോഹരന്‍ പാവറട്ടി ജനറല്‍ കണ്‍വീനറും, മായ ഉദയന്‍ ക്യാമ്പ് കണ്‍വീനറും ആയി വിപുലമായ കമ്മറ്റിയാണ് സമ്മര്‍ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്.
ആഗസ്റ്റ് 18-ന് സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തില്‍ ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികളും പങ്കെടുത്ത് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും, ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നും സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കുമായി ജനറല്‍ കണ്‍വീനര്‍ മനോഹരന്‍ പാവറട്ടി (39848091), ക്യാമ്പ് കണ്‍വീനര്‍മാരായ മായ ഉദയന്‍ (36604931), ജയ രവികുമാര്‍ (36782497) എന്നിവരുമായോ സമാജം ഓഫീസുമയോ (17251878) ബന്ധപ്പെടുക.
Content Highlights: manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..