ഒന്നാം സമ്മാനം നേടിയ തന്യ സുരേഷിന്റെയും ഹുസൈൻ ഷാക്കറിന്റെയും നേതൃത്വത്തിലുള്ള ടീം.
മനാമ: ഇന്ത്യന്‍ സ്‌കൂളുമായി സഹകരിച്ച് 'ഇന്‍ജാസ് ബഹ്റൈന്‍' സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ വിദ്യാര്‍ഥികള്‍ നൂതനമായ ബിസിനസ് ആശയങ്ങളുമായി രംഗത്തെത്തി. സര്‍ഗ്ഗാത്മകത, പരസ്പര സഹകരണം എന്നിവയിലൂടെ ബിസിനസ് വെല്ലുവിളികള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന ആവേശകരമായ ശില്‍പശാലയായിരുന്നു ഇന്‍ജാസ് ഇന്നൊവേഷന്‍ ക്യാമ്പ്.
വിദ്യാര്‍ഥികളെ ടീമുകളായി തിരിച്ച് അവര്‍ക്ക് ഒരു ബിസിനസ്സ് വെല്ലുവിളി നല്‍കി പരിമിതമായ സമയത്തിനുള്ളില്‍ പരിഹാരം നിര്‍ദ്ദേശിക്കുക എന്നതായിരുന്നു ലക്ഷ്യം. സ്വകാര്യ മേഖലയില്‍നിന്നുള്ള പരിശീലനം ലഭിച്ച കോര്‍പ്പറേറ്റ് വളണ്ടിയര്‍മാരാണ് ശില്‍പശാല നടത്തിയത്. ശില്‍പശാലയുടെ സമാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒരു ബിസിനസ് പ്ലാന്‍ തയ്യാറാക്കി അവരുടെ ആശയം ജഡ്ജിമാരുടെ പാനലിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു.
അഹമ്മദ് ശുക്രി (അല്‍ബ), വിവേക് ഗുപ്ത (കെ.എച്ച്.സി.ബി.), അനസ് അബ്ദുല്ല മുഹമ്മദ് (വൈ.കെ അല്‍മൊയ്യിദ്) എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. മൈതം അല്‍ഫര്‍ദാന്‍ (വൈ.കെ അല്‍ മൊയ്യിദ്), സയ്യിദ് ഹാഷിം സയീദ് (വൈ.കെ അല്‍മൊയ്യിദ്), പ്രചുര്‍ ശുക്ല (അല്‍ബ), ഫാത്തിമ അബ്ദുല്‍റസൂല്‍ അഹമ്മദ് (അല്‍ബ), അബ്ദുല്‍റഹ്‌മാന്‍ അല്‍മുല്ല (അല്‍ബ), ഡോ. ഉനെബ് ഗാസ്ഡര്‍ (യു.ഓ.ബി), യൂസഫ് താരീഖ് മുഹമ്മദ് അമിന്‍ (ബെനഗ്യാസ്), മോണിക്ക മെഹ്റോത്ര എന്നിവര്‍ മെന്റര്‍മാരും ഹെഷാം ജുമ (അല്‍ബ), ഹുസൈന്‍ മഹ്‌മൂദ് അബ്ദുല്ല (വൈ.കെ അല്‍മൊയ്യിദ്) എന്നിവര്‍ ഫെസിലിറ്റേറ്റര്‍മാറുമായിരുന്നു.
ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പ് അവതരിപ്പിച്ച തന്യ സുരേഷിന്റെയും ഹുസൈന്‍ ഷാക്കറിന്റെയും നേതൃത്വത്തിലുള്ള ടീം ഒന്നാം സമ്മാനം നേടി. ക്രിസ്റ്റി സാലി തോമസ്, ഫിദ ഫാത്തിമ, ഷെയ്ഖ് ഷമി, സായ്ദാസ്, സാനിയ സാറ സജി, ഹഫ്സ, ഹര്‍ഷിദ ചോടോപറമ്പില്‍, മുഹമ്മദ് സുലൈത്ത്, പങ്കജ് കുമാര്‍, തക്സന്‍ ശിവസോത്തി, സാറ റിയാസ്, റിധി ദഹല്‍, യൂസഫ് മുസ്തഫ എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങള്‍.
റിതിക, മുസൈന, സൈനബ് എന്നിവര്‍ നയിച്ച ടീം രണ്ടാം സമ്മാനം നേടി. ടീമിലെ മറ്റ് അംഗങ്ങള്‍: സൗദ്, അഫ്രീന്‍, ഫെന, ഡാനിയല്‍, ബിലാല്‍, റെധ, റിധ, മീര, ലിയ, ഐസക്ക്, രാമേശ്വരി, മാഹിര്‍, അരവിന്ദ്, ജോഷ്വ, ഷോണ്‍.
മിസ്ന വാളിപറമ്പില്‍, ജിത്തു ജയകുമാര്‍ എന്നിവര്‍ നയിച്ച ടീം മൂന്നാം സമ്മാനം നേടി. അംഗങ്ങള്‍: ഇഷ അശുതോഷ്, ആതിര ഇയ്യാനി ബിജോയ്, സൈനബ് ഷെയ്ക് അബ്ദുള്‍ സലാം, സമൈറ, നന്ദിക ലിതേഷ്‌കുമാര്‍, എം സൂര്യ, ഷാന യാസ്മിന്‍, സോനല്‍ ജോണ്‍, സാദ് മുബീന്‍, ഷിമാസ് ബഷീര്‍, ആദര്‍ശ് പ്രദീപ്, പങ്കജ് കുമാര്‍, നവജ്യോത് സിംഗ്, ദേവകൃഷ്ണ സുജിത്ത്, സയൂരി, തനുശ്രീ ഷിജിത്ത്.
സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ സംരംഭകത്വത്തെകുറിച്ച് മനസ്സിലാക്കാന്‍ അവസരം നല്‍കിയതിന് ഇന്‍ജാസ് ബഹ്റൈന് നന്ദി പറഞ്ഞു.
Content Highlights: manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..