ബഹ്റൈനിലെ 'കറുകപുത്തൂർ പ്രദേശ പ്രവാസി കൂട്ടായ്മ' സംഘടിപ്പിച്ച സ്‌നേഹസംഗമം 2023
മനാമ: കറുകപുത്തൂര്‍ നിവാസികളുടെ ബഹ്റൈനിലെ കൂട്ടായ്മയായ 'കറുകപുത്തൂര്‍ പ്രദേശ പ്രവാസി കൂട്ടായ്മ' സ്‌നേഹസംഗമം 2023 എന്ന പേരില്‍ ഒത്തുചേര്‍ന്നു.
ഗുദൈബിയ കപ്പാലം ലൈവ് റെസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ അമ്പതോളം അംഗങ്ങള്‍ പങ്കെടുത്തു. കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികളും അത്താഴവിരുന്നും ഉണ്ടായിരുന്നു.
ഷിഹാബ് കറുകപുത്തൂര്‍ സ്വാഗതം ആശംസിച്ച് സംഘടനയുടെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു. മൊയ്ദീന്‍ താളം, മുദ്രിക്കത്തു, ഷാജി ഇട്ടോണം, മണികണ്ഠന്‍, മുസ്തഫ, പ്രദീപ് ചാഴിയാട്ടിരി ,ഗഫൂര്‍ ചെരിപ്പൂര്‍, ഷമീര്‍ ചെരിപ്പൂര്‍, ഷാഫി, കബീര്‍ പള്ളിപ്പാടം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അഫ്‌സല്‍ പെരിങ്കന്നൂര്‍ നന്ദി പറഞ്ഞു.
Content Highlights: manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..