പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈന്‍ കെ.എം.സി.സി. വടകര മണ്ഡലം കമ്മിറ്റി പുത്തൂര്‍ അസീസ് അനുസ്മരണവും പ്രാര്‍ഥനാ സദസ്സും നടത്തി. കെ.എം.സി.സി. ഹാളില്‍ ഇബ്രാഹിം ഹസന്‍ പുറക്കാട്ടേരിയുടെ പ്രാര്‍ഥനയോടെ തുടങ്ങിയ പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് അഷ്‌കര്‍ വടകരയുടെ അധ്യക്ഷതയില്‍ ഷൗക്കത്തലി ഒഞ്ചിയം സ്വാഗതം പറഞ്ഞു.
മുഖ്യാതിഥി ചോറോടു പഞ്ചായത്ത് യു.ഡി.എഫ്. ചെയര്‍മാന്‍ അസീസ് മാസ്റ്റര്‍ക്ക് സ്വീകരണവും ആദരവും നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ഫൈസല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി അസ്ലം വടകര, പുത്തൂര്‍ അസീസ് അനുസ്മരണ പ്രഭാഷണം നടത്തി.
കെ.എം.സി.സി. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് അഴിയൂര്‍, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ.കെ. കാസിം എന്നിവര്‍ സംസാരിച്ചു.
ജില്ലാ ആക്റ്റിങ് പ്രസിഡന്റ് അഷ്‌റഫ് തോടന്നൂര്‍, സെക്രട്ടറി മുനീര്‍ ഒഞ്ചിയം, മണ്ഡലം ട്രഷറര്‍ ഷൈജല്‍, വൈസ് പ്രസിഡന്റുമാരായ ഹുസൈന്‍ വടകര, അന്‍വര്‍ വടകര, ഫൈസല്‍ മടപ്പള്ളി, സെക്രട്ടറിമാരായ ഫാസില്‍ ഉമര്‍, നവാസ് മുതുവനക്കണ്ടി, അബ്ദുല്‍ ഖാദര്‍ പുതുപ്പണം, ഓര്‍ഗനൈസിങ് സെക്രട്ടറി ഹാഫിസ് വള്ളിക്കാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വിവിധ സംസ്ഥാന, ജില്ലാ, മണ്ഡലം, ഏരിയ, പഞ്ചായത്ത് കമ്മിറ്റികളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. വടകര മുനിസിപ്പാലിറ്റി യൂത്ത് ലീഗ് കമ്മിറ്റിക്ക് വേനല്‍ക്കാലത്തെ തീരദേശ കുടിവെള്ള പദ്ധതിക്കായി 10,000 രൂപ ഫണ്ട് പ്രഖ്യാപനവും പരിപാടിയില്‍ നടന്നു.
Content Highlights: manama


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..