.
മനാമ: സാമൂഹിക സാംസ്കാരിക സംഘടനയായ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (എൻ.എസ്.എസ്) വനിതാ വേദി പുതിയ കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണം വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും. കൃപ രാജീവ് കൺവീനറായുള്ള വനിതാ വേദി കമ്മിറ്റിയിലെ പ്രീതി ശ്രീകുമാർ, വിദ്യ പ്രശാന്ത്, ആശ അയ്യപ്പൻ, ദീപ മനോജ്, സാന്ദ്ര നിഷിൽ, നിഷി സതീഷ്, അമൃത, ചിന്ദുരാജ് സന്ദീപ്, ലക്ഷ്മി പിള്ള, സുകന്യ സന്തോഷ്, രാധിക പിള്ള, നീമ സതീഷ്, ശുഭ അജി ഭാസി എന്നീ 14 അംഗങ്ങൾ അടങ്ങുന്ന കമ്മിറ്റിയാണ് സ്ഥാനമേൽക്കുന്നത്.
ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തക ഫാത്തിമ അൽ മൻസൂരി, കേരള ക്രിക്കറ്റ് വനിതാ സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ നികിത വിനോദ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഇൻഡക്ഷൻ ചടങ്ങിലെ പ്രധാന ആകർഷണം ആയി "കലിക'' നൃത്തശിൽപം അരങ്ങേറും. മുപ്പതോളം കലാകാരന്മാർ അരങ്ങേറുന്ന നൃത്തശില്പത്തിന്റെ ആശയം, സംവിധാനം, കൊറിയോഗ്രഫി ശ്യാം രാമചന്ദ്രൻ നിർവഹിക്കുന്നു. പ്രീതി ശ്രീകുമാർ ആണ് കലികയുടെ സ്ക്രിപ്റ്റും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. ജോസ് ഫ്രാൻസിസ് ശബ്ദമിശ്രണവും, ബിജു ഹരി ദൃശ്യങ്ങളും, ലൈറ്റ് ഡിസൈൻ വിഷ്ണു നാടകഗ്രാമവും ക്രീയേറ്റീവ് സപ്പോർട്ട് വിഷ്ണു നെട്ടത് ശരണും കൈ കാര്യം ചെയുന്നു.
Content Highlights: manama
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..