യാത്രാനുമതി നിഷേധിക്കപ്പെട്ട യാസ്മിനെ നാട്ടിലെത്തിച്ച് പ്രവാസി ലീഗൽ സെൽ


1 min read
Read later
Print
Share

യാസ്മിനേയും കുഞ്ഞിനെയും പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ ബഹ്റൈൻ വിമാനത്താവളത്തിൽ യാത്രയയക്കുന്നു

മനാമ: ജനന സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കുഞ്ഞുമായി യാത്ര ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ട മുംബൈ സ്വദേശിയായ യാഷ്മിൻ കിയമുദിൻ അൻസാരിയും കുഞ്ഞ്, ബേബി മലക്കും നാട്ടിലെത്തി. ബഹ്റെൻ പ്രവാസി ലീഗൽ സെൽ നടത്തിയ ശ്രമങ്ങളിലൂടെയാണ് യാത്രാനുമതി ലഭിച്ചത്. അനുമതി ലഭിക്കാനായി പ്രയത്നിച്ച അഡ്വ. താരിഖ് അൽ ഒവിൻ, ഇമിഗ്രേഷൻ അതോറിറ്റി, സൽമാനിയ ഹെൽത്ത് അതോറിറ്റി, ഇൻഫർമേഷൻ മന്ത്രാലയം, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കും വിവിധ സംഘടനകൾക്കും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് നന്ദി അറിയിച്ചു.

2020 ജനുവരിയിലാണ് യാസീനും പാക് പൗരൻ ഖാലിദ് അക്രം മുഹമ്മദും വിവാഹിതരായത്. എന്നാൽ രജിസ്റ്റ‍ർ ചെയ്തത് യാഷ്മിൻ ഗർഭിണിയായതിന് ശേഷമായിരുന്നു. ഇത് ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസമായി. ഗാർഹിക പീഡനത്തെത്തുടർന്ന് യാഷ്മിൻ വിവാഹ മോചിതയാവുകയും ചെയ്തതോടെ ജീവിതം ബുദ്ധിമുട്ടേറി. കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ നാട്ടിൽ തിരിച്ചു പോകാനും കഴിഞ്ഞില്ല. അഞ്ച് സഹോദരിമാരും ഒരു സഹോദരനും മാതാപിതാക്കളും അടങ്ങുന്ന നിർധന കുടുംബത്തിലെ അംഗമായ യാഷ്മിൻ ആഹാരത്തിനും, വീട്ടുവാടകക്കും അടിസ്ഥാന ആവശ്യങ്ങൾക്കും ഒരുപാട് ബുദ്ധിമുട്ടിയിരുന്നു.

ഇന്ത്യൻ എംബസിക്കും പ്രവാസി ലീഗൽ സെല്ലിനും ഒപ്പം സഹായ ഹസ്തം നീട്ടിയത് വേൾഡ് എൻ.ആർ.ഐ. കൗൺസിൽ, ഐ.സി.ആർ.എഫ്, എം.എം.ടി.എ.എം, എ ലിറ്റിൽ സംതിംഗ് ടീം, എം ഡബ്ല്യു പി എസ് , അണ്ണൈ തമിഴ് മന്ദ്രം, തെലുങ്ക് കലാ സമിതി, അഡ്വ താരിഖ് അലോവിൻ ലീഗൽ സ്ഥാപനം, ദേവ് ജി ഗ്രൂപ്പ് എന്നിവരാണ്. ദേവ് ജി ഗ്രൂപ്പ് ആണ് യാഷ്മിനും ബേബി മലക്കിനും നാട്ടിലേക്കുള്ള ടിക്കറ്റ് നൽകിയത്.

Content Highlights: manama

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

കെ.പി.എ. എജ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2023

Jun 6, 2023


fathima

2 min

ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാവിഭാഗം സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Dec 29, 2022


india books of record

1 min

ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍  

Dec 9, 2022

Most Commented