സുധീർ തിരുനിലത്തിനെ ആദരിക്കുന്നു
മനാമ: പ്രവാസ ലോകത്തെ സന്നദ്ധ സേവനങ്ങളെ മുൻനിർത്തി പ്രവാസി ലീഗൽ സെൽ ബഹ്റിൻ ചാപ്റ്റർ ഹെഡ് സുധീർ തിരുനിലത്തിന് പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ കൊല്ലത്ത് ആദരവ് നൽകി. എൻജിഒ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പി.എൽ.സി. പ്രതിനിധിയും പൊതുപ്രവർത്തകയുമായ അഡ്വ. യു. വഹീദ, അഡ്വ. ബി എൻ ഹസ്ക്കർ, എം.കെ അൻസാരി എന്നിവർ ചേർന്നാണ് ആദരിച്ചത്.
അഭിഭാഷകരായ കാവനാട് ബിജു, സത്യാനന്ദബാബു, ഫേബ സുദർശൻ, ജിത്തു, മധു, പൊതുപ്രവർത്തകരായ ബിനോജ് നാരായൺ, സിന്ധു കുമ്പളത്ത് തുടങ്ങിയവർ സംസാരിച്ചു.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് വേണ്ടി സുപ്രിം കോടതി അഭിഭാഷകനായ അഡ്വ. ജോസ് അബ്രഹാമിൻെറ നേതൃത്വത്തിൽ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിസ്വാർത്ഥ സേവകരായി ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനയുടെ ഇടപെടൽ മൂലം അനേകം പ്രവാസികൾക്ക് ആശാകിരണമാവാനും സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
Content Highlights: manama
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..