പി.ജി.എഫ്., ബി.ഡി.കെ. ബഹ്റൈൻ അംഗങ്ങൾക്കായി നടത്തിയ സെമിനാർ
മനാമ: മാനസിക സമ്മർദ്ദം എങ്ങനെ അതിജീവിക്കാം എന്ന വിഷയത്തിൽ പ്രവാസി ഗൈഡൻസ് ഫോറം (പി.ജി.എഫ്.), ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ.) ബഹ്റൈൻ അംഗങ്ങൾക്കായി സെമിനാർ നടത്തി. പി.ജി.എഫിന്റെ മാഹൂസിലുള്ള ഹാളിൽ നടന്ന സെമിനാറിൽ ചെയർമാൻ ഡോ. ജോൺ പനക്കൽ വിഷയം അവതരിപ്പിച്ചു. ഹൃദയാഘാതവും, ആത്മഹത്യയും ബഹ്റൈൻ പ്രവാസി സമൂഹത്തിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രവാസികളെ സഹായിക്കാനായി സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, അതിനെ എങ്ങിനെ അഭിമുഖീകരിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
ബ്ലഡ് ഡൊണേഷൻ രംഗത്ത് ബി.ഡി.കെ. ചെയ്യുന്ന പ്രവർത്തനങ്ങൾക്കൊപ്പം മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരെ സഹായിക്കുവാൻ പി.ജി.എഫുമായി സഹകരിച്ചു പ്രവർത്തിക്കുവാനുള്ള സന്നദ്ധത അറിയിച്ച് ബി.ഡി.കെ. ചെയർമാൻ കെ.ടി. സലിം സെമിനാറിൽ സംസാരിച്ചു. പി.ജി.എഫ്. വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര അതിനുള്ള തുടർപ്രവർത്തനങ്ങളുടെ രൂപരേഖയും അവതരിപ്പിച്ചു. പി.ജി.എഫ്ന്റെ കൗൺസിലിംഗ് രംഗത്തെ പ്രവർത്തനങ്ങൾ പ്രസിഡന്റ് ലത്തീഫ് കോളിക്കൽ വിശദീകരിച്ചു. പി.ജി.എഫ്. കൗൺസിലർമാരായ ജസീല, ജോസഫ്, സബിത എന്നിവർ സന്നിഹിതരായിരുന്നു.
ബി.ഡി.കെ. ബഹ്റൈൻ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, ട്രഷറർ ഫിലിപ്പ് വർഗീസ്, വൈസ് പ്രസിഡന്റ് മിഥുൻ മുരളി, സിജോ ജോസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ ജിബിൻ ജോയി, രാജേഷ്, അശ്വിൻ, സുനിൽ, ഗിരീഷ്, എബി, രേഷ്മ, വിനീത, ശ്രീജ ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
Content Highlights: manama
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..