നാടക മത്സരത്തിന്റെ അവതരണ ക്രമവും നാടകങ്ങളുടെ ഓഡിയോ കൈമാറ്റ ചടങ്ങും നടന്നപ്പോൾ
മനാമ: ബഹ്റൈൻ മലയാളി ഫോറം മീഡിയാ രംഗ് ദിനേശ് കുറ്റിയിൽ റേഡിയോ നാടക മത്സരം മാർച്ച് 20 മുതൽ ആരംഭിക്കും. ബഹ്റൈൻ ഉൾപ്പെടെ ജി.സി.സി. രാജ്യങ്ങളിൽ നിന്ന് 20 നാടകങ്ങളാണ് ഈ മത്സരത്തിൽ ലഭിച്ചത്. അതിൽ 15 നാടകങ്ങൾ മത്സരത്തിലേക്ക് പരിഗണിക്കപ്പെട്ടു.
മാർച്ച് 20-ന് ഉത്ഘാടന നാടകം ദിനേശ് കുറ്റിയിൽ എന്ന നടൻ തന്നെ അവതരിപ്പിച്ച 'ഓൾ ഈസ് വെൽ' എന്ന നാടകം ദിനേശനുള്ള സമർപ്പണമായി പ്രക്ഷേപണം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും ബഹ്റൈൻ സമയം രാത്രി 8 മണിക്ക് പ്രതിദിനം ഒരു നാടകമാണ് പ്രക്ഷേപണം/സംപ്രേഷണം ചെയ്യുക. കേരളത്തിൽ നിന്നുള്ള വിധികർത്താക്കൾ ആണ് നാടകം വിലയിരുത്തുന്നത്.
മീഡിയാ രംഗ്, റേഡിയോ രംഗ് ഫെയ്സ് ബുക്ക് പേജുകളിലും റേഡിയോ രംഗ് ഡിജിറ്റൽ ആപ്പിലും തത്സമയം നാടകം കേൾക്കാവുന്നതാണ്. ഉത്ഘാടന ദിനത്തിൽ പ്രമുഖ നാടക, സിനിമാ പ്രവർത്തകരായ ജയാ മേനോൻ, പ്രകാശ് വടകര എന്നിവർ ദിനേശ് കുറ്റിയിൽ അനുസ്മരണം നടത്തും. നാടക മത്സരത്തിന്റെ അവതരണ ക്രമവും ബഹ്റൈൻ നാടകങ്ങളുടെ ഓഡിയോ കൈമാറ്റ ചടങ്ങും ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം പ്രസിഡന്റ് മോഹിനി തോമസ്, മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടന്നു.
Content Highlights: manama
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..