‘നിയതം’ മികച്ച സിനിമ, മനോഹരൻ പാവറട്ടി മികച്ച നടൻ


1 min read
Read later
Print
Share

ആലപ്പുഴയിൽ നടന്ന അവാർഡ് സമർപ്പണ ചടങ്ങിൽ മനോഹരൻ പാവറട്ടി പുരസ്കാരം സ്വീകരിക്കുന്നു

മനാമ: പ്രശസ്ത ചലച്ചിത്ര സംവിധായകനായിരുന്ന ഭരതന്റെ അനുസ്മരണാർഥം ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന വേൾഡ് ഡ്രാമറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ 13-മത് ഹ്രസ്വ ചലച്ചിത്ര മേളയിൽ "നിയതം" മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരവും, "നിയത"ത്തിലെ മുഖ്യ കഥ പാത്രമായ സുകുമാരൻ എന്ന കഥ പാത്രത്തെ മികവുറ്റത്താക്കിയ മനോഹരൻ പാവറട്ടി മികച്ച നടനുള്ള പുരസ്കാരവും കരസ്ഥമാക്കി. ആലപ്പുഴയിൽ നടന്ന അവാർഡ് സമർപ്പണ ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ പോൾസണിൽ നിന്നും ഫലകവും ചലച്ചിത്ര താരം ഷാജു നവോദയിൽ നിന്നും സർട്ടിഫിക്കറ്റുകളും മനോഹരൻ പാവറട്ടി സ്വീകരിച്ചു.

രാജേഷ് സോമന്റെ കഥ, തിരക്കഥ, സംവിധാനത്തിൽ ജീവൻ പദ്മനാഭൻ ഛായാഗ്രഹണം നിർവഹിച്ച ബഹ്റിൻ കേരളീയ സമാജം സിനിമ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പേരുടെ സഹകരണത്തോടെ നിർമ്മിച്ച ‘നിയതം’, കോവിഡ് മഹാമാരി ലോകമെമ്പാടും സംഹാര തണ്ഡവമാടിയ സമയത്താണ് പൂർണമായും ബഹ്റിനിൽ ചിത്രീകരിച്ചത്. ബഹ്റിനിൽ കലാരംഗത്തെ പ്രശസ്തരായ വിനോദ് അളിയത്ത്, ജയ രവികുമാർ, ബിനോജ് ബാലൻ, സൗമ്യ സജിത്ത്, ഉണ്ണി തുടങ്ങി നിരവധി പേർ ഈ സിനിമയിൽ അഭിനേതാക്കളായി. ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫെറോക്, മെമ്പർഷിപ് സെക്രട്ടറി ദിലീഷ് കുമാർ, സിനിമ ക്ലബ് കൺവീനർ അരുൺ ആർ പിള്ള എന്നിവർ അറിയിച്ചു.

Content Highlights: manama

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mathrubhumi

1 min

ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ 'ആടാം പാടാം'

Jun 9, 2023


image

1 min

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഗാ മെഡിക്കല്‍ ക്യാമ്പ് 

Jun 9, 2023


mathrubhumi

2 min

'സമ്മര്‍ ഡിലൈറ്റ്' അവധിക്കാല ക്യാമ്പ് രജിസ്‌ട്രേഷന് തുടക്കമായി 

Jun 9, 2023

Most Commented