വോയ്സ് ഓഫ് ആലപ്പി ഭാരവാഹികളുടെ സ്ഥാനാരോഹണം 


By അശോക് കുമാര്‍                  

2 min read
Read later
Print
Share

.

മനാമ: ആലപ്പുഴ ജില്ലക്കാരായ ബഹ്റൈന്‍ പ്രവാസികളുടെ സാംസ്‌കാരിക കൂട്ടായ്മ- 'വോയ്സ് ഓഫ് ആലപ്പി' ഭാരവാഹികളുടെ സ്ഥാനാരോഹണം ഫെബ്രുവരി പത്തിന് വൈകുന്നേരം ആറുമണിക്ക് ഇന്ത്യന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള ആലപ്പുഴയുടെ തനത് കലാരൂപങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള ആഘോഷ രാവ്, കോണ്‍വെക്‌സ് മീഡിയയുമായി സഹകരിച്ച് 'ആലപ്പി ഫെസ്റ്റ് 2023' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമിന്റെ ചെയര്‍മാന്‍ സംഘടനയുടെ രക്ഷധികാരികൂടിയായ ഡോക്ടര്‍ പി.വി. ചെറിയാനും പ്രോഗ്രാം കണ്‍വീനര്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ വിനയചന്ദ്രന്‍ നായരുമാണ്.

മലയാള സിനിമ സംവിധായകനും നിര്‍മാതാവും ആയ കെ. മധു മുഖ്യാതിഥി ആയി ചടങ്ങില്‍ പങ്കെടുക്കും. ബഹ്റൈനിലെ പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരായ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങില്‍ ആരവം ബഹ്റൈന്റെ നാടന്‍പാട്ട്, സോപാനം വാദ്യ കല സമിതിയുടെ ഇടക്ക വാദ്യം, ഗാനമേള, ബഹ്റൈനിലെ ആലപ്പുഴ നിവാസികളായ കലാകാരന്‍മാരുടെയും കലാകാരികളുടെയും നേതൃത്വത്തില്‍ വിവിധങ്ങളായ കലാ പരിപാടികള്‍ അരങ്ങേറും.

പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ഡോ. പി.വി. ചെറിയാന്‍ (ചെയര്‍മാന്‍) സയിദ് റമദാന്‍ നദ്‌വി (വൈസ് ചെയര്‍മാന്‍), വിനയചന്ദ്രന്‍ നായര്‍ (പ്രോഗ്രാം കണ്‍വീനര്‍ ), സുമന്‍ സഫറുള്ള, സജി പിള്ള, അലക്‌സ് ബേബി (അസിസ്റ്റന്റ് കണ്‍വീനര്‍മാര്‍ ), ദീപക് തണല്‍ (എന്റര്‍ടൈന്റ്മെന്റ് കണ്‍വീനര്‍), ഡെന്നിസ് ഉമ്മന്‍ (സ്പോണ്‍സര്‍ഷിപ് കണ്‍വീനര്‍), ബോണി, അനൂപ് ശശികുമാര്‍ (സ്പോണ്‍സര്‍ഷിപ് കോ ഓര്‍ഡിനേറ്റര്‍സ്), ജോഷി നെടുവേലില്‍ (പബ്ലിസിറ്റി കണ്‍വീനര്‍), അശോകന്‍ താമരക്കുളം (റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍), സന്തോഷ് ബാബു, ലിബിന്‍ സാമുവല്‍, രശ്മി അനൂപ് (റിസപ്ഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍സ് ) എന്നിവര്‍ ഉള്‍പ്പെട്ട പ്രോഗ്രാം കമ്മിറ്റിയെ ചുമതലപ്പെടുത്തി.

പ്രോഗ്രാം ചെയര്‍മാന്‍ ഡോ. പി.വി. ചെറിയാന്‍, പ്രോഗ്രാം കണ്‍വീനര്‍ വിനയചന്ദ്രന്‍ നായര്‍, വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന്‍ സലിം, ജനറല്‍ സെക്രട്ടറി ധനേഷ് മുരളി, ട്രഷറര്‍ ഗിരീഷ് കുമാര്‍ ജി., രക്ഷാധികാരികളായ സഈദ് റമദാന്‍ നദ്വി, അനില്‍ കുമാര്‍ യു.കെ., വിമന്‍സ് വിങ് അസിസ്റ്റന്റ് കണ്‍വീനര്‍ രശ്മി അനൂപ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ചടങ്ങിലേക്ക് ആലപ്പുഴ സ്വദേശികളായ എല്ലാ ബഹ്റൈന്‍ പ്രവാസികളെയും ക്ഷണിക്കുന്നതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 39215128, 33193710 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlights: manama

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented