കെ.സി.എ. ഹാളിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ മത്സര വിജയികൾ മുഖ്യാതിഥിക്കും വിഷ്ടാതിഥികൾക്കുമൊപ്പം
മനാമ: കെ.സി.എ. എല്ലാ വര്‍ഷവും കുട്ടികള്‍ക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്‌കാരിക ഉത്സവം ''ബി.എഫ്.സി-കെ.സി.എ. ദി ഇന്ത്യന്‍ ടാലന്റ് സ്‌കാന്‍ 2022'' കൊടിയിറങ്ങി. നടി രമ്യാ നമ്പീശന്‍ മുഖ്യാതിഥി ആയിരുന്നു. ടാലന്റ് സ്‌കാന്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ ബി.എഫ്.സി. മാര്‍ക്കറ്റിങ് ഹെഡ് അരുണ്‍ വിശ്വനാഥന്‍, പ്ലാറ്റിനം സ്‌പോണ്‍സര്‍ ഇന്ത്യന്‍ ഡിലൈറ് റെസ്റ്റോറന്റ് പ്രതിനിധി ഷേര്‍ളി ആന്റണി, ഗോള്‍ഡ് സ്‌പോണ്‍സര്‍ ഷിഫാ ഹോസ്പിറ്റല്‍ എച്ച്.ആര്‍. ഹെഡ് ഷഹഫാദ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കെ.സി.എ. പ്രസിഡന്റ് നിത്യന്‍ തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. ടാലന്റ് സ്‌കാന്‍ ചെയര്‍മാന്‍ വര്‍ഗീസ് ജോസഫ് ടാലന്റ് സ്‌കാനിന്റെ നാള്‍വഴികളെകുറിച്ച് സംസാരിച്ചു. കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എബ്രഹാം ജോണ്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ടാലന്റ്‌സ്‌കാന്‍ വൈസ് ചെയര്‍മാന്‍ ലിയോ ജോസഫ് നന്ദി പറഞ്ഞു. മുഖ്യാതിഥിക്കും വിഷ്ടാതിഥികള്‍ക്കും ടാലന്റ് സ്‌കാന്‍ ചെയര്‍മാനും വൈസ് ചെയര്‍മാനും ടാലന്റ് സ്‌കാന്‍ കമ്മിറ്റി അംഗങ്ങള്‍ക്കും ചടങ്ങില്‍ വെച്ച് മെമെന്റോ നല്‍കി ആദരിച്ചു.
കെ.സി.എ. ഹാളില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ''കലാതിലകം'' ആരാധ്യ ജിജേഷ് , ''കലാപ്രതിഭ'' ഷൗര്യ ശ്രീജിത്ത് ,ഗ്രൂപ്പ് 1 ചാമ്പ്യന്‍ അദ്വിക് കൃഷ്ണ, ഗ്രൂപ്പ് 2 ചാമ്പ്യന്‍ ഇഷാനി ദിലീപ്, ഗ്രൂപ്പ് 3 ചാമ്പ്യന്‍ ഇഷ ആഷിക്, ഗ്രൂപ്പ് 4 ചാമ്പ്യന്‍ഗായത്രി സുധീര്‍, ''നാട്യ രത്ന അവാര്‍ഡ്'' ജേതാവ് ഐശ്വര്യ രഞ്ജിത്ത് തരോള്‍, സംഗീത രത്ന അവാര്‍ഡ് ജേതാവ് ദക്ഷ സുനില്‍, സാഹിത്യ രത്ന അവാര്‍ഡ് ജേതാവ് ഷൗര്യ ശ്രീജിത്, കലാ രത്ന അവാര്‍ഡ് ജേതാവ് ദിയ അന്ന സനു, കെ.സി.എ. സ്‌പെഷ്യല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ജൊഹാന്‍ ജോസഫ് സോബിന്‍, ഏഞ്ചല്‍ മേരി വിനു, ശ്രേയ സൂസന്‍ സക്കറിയ എന്നിവര്‍ക്കും മറ്റു വിജയികള്‍ക്കും ട്രോഫികളും സര്‍ട്ടിഫിക്കറ്റും നല്‍കി. ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള സ്‌കൂളുകള്‍ക്കുള്ള ട്രോഫി ഇന്ത്യന്‍ സ്‌കൂളും ഏഷ്യന്‍ സ്‌കൂളും കരസ്ഥമാക്കി. മികച്ച നൃത്ത അധ്യാപക അവാര്‍ഡ് ജേതാവ് കെ. പ്രശാന്തിനും, മികച്ച സംഗീത അധ്യാപക അവാര്‍ഡിന് ശശി പുളിക്കശ്ശേരിക്കും നല്‍കി
എല്ലാ ഗ്രൂപ്പുകളിലുമായി 200 മത്സര ഇനങ്ങളില്‍ മൂവായിരത്തിലേറെ ഇവന്റ് രജിസ്റ്ററേഷന്‍ ഉണ്ടായിരുന്നതായി ടാലന്റ് സ്‌കാന്‍ ചെയര്‍മാന്‍ വര്‍ഗീസ് ജോസഫ് അറിയിച്ചു. ഗ്രാന്‍ഡ് ഫൈനലില്‍ 660 ലധികം ട്രോഫികള്‍ വിതരണം ചെയ്തു. ബഹ്റൈനിലെ വിവിധ സ്‌കൂളുകളിലെ പ്രതിനിധികളും സംഘടന പ്രതിനിധികളും മറ്റു വിശിഷ്ടാതിഥികളും ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങുകള്‍ക്കൊപ്പം ജേതാക്കളുടെ കലാപരിപാടികളും അരങ്ങേറി.
Content Highlights: manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..