ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച പഞ്ചാബി ദിവസ് ആഘോഷത്തിൽനിന്ന്
മനാമ: ഇന്ത്യന്‍ സ്‌കൂളില്‍ പഞ്ചാബി ദിവസ് നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിലെ ജഷന്‍മാല്‍ ഓഡിറ്റോറിയത്തില്‍ പഞ്ചാബി വകുപ്പ് സംഘടിപ്പിച്ച പരിപാടി മുഖ്യാതിഥികളായ ഹരീന്ദര്‍ ബിര്‍ സിങ് ലാംബയും തിലക് ദുവയും (എ.ബി.ഐ.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍) ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുര്‍ഷിദ് ആലം, പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി, വൈസ് പ്രിന്‍സിപ്പല്‍മാര്‍, പ്രധാന അധ്യാപകര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചാബി അധ്യാപിക രാജ്വീന്ദര്‍ കൗര്‍ സ്വാഗതം പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി മത്സരങ്ങള്‍ നടത്തി. അഞ്ചും ആറും ക്ലാസുകള്‍ക്ക് ചിത്രം തിരിച്ചറിയലും കളറിങ്ങും, ആറാം ക്ലാസിനു കഥ പറയല്‍, ഏഴാം ക്ലാസിന് കവിതാ പാരായണം, എട്ടാം ക്ലാസിന് ഉപന്യാസ രചന, ആറു മുതല്‍ പത്തു വരെ ക്ലാസുകള്‍ക്ക് പഞ്ചാബി നാടന്‍ പാട്ട് എന്നിവയാണ് നടത്തിയത്. പഞ്ചാബി ഗിദ്ദ നൃത്തം, ഭാംഗ്ര നൃത്തം എന്നിവ പ്രധാന ആകര്‍ഷണങ്ങളായിരുന്നു.
പഞ്ചാബി ദിനാചരണം വന്‍ വിജയമാക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും നടത്തിയ ശ്രമങ്ങളെ മുഖ്യാതിഥികള്‍ അഭിനന്ദിച്ചു. പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി അതിഥികള്‍ക്ക് മെമന്റോ സമ്മാനിച്ചു. വിവിധ മത്സരങ്ങളിലെ സമ്മാന ജേതാക്കളുടെ പേരുകള്‍ വകുപ്പ് മേധാവി ബാബു ഖാന്‍ പ്രഖ്യാപിച്ചു.
സ്‌കൂള്‍ ഓര്‍ക്കസ്ട്ര ടീം അംഗങ്ങളായ രാമന്‍കുമാര്‍, ജോളിന ആന്‍ ഡയസ്, പങ്കജ്കുമാര്‍ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. രാമന്‍ കുമാര്‍ നന്ദി രേഖപ്പെടുത്തി. പഞ്ചാബി ദിവസ് സംഘാടക സമിതി അംഗങ്ങളായ ശ്രീലത നായര്‍, മാലാ സിങ്, ഷബ്രീന്‍ സുല്‍ത്താന, കഹ്കഷന്‍ ഖാന്‍, മഹാനാസ് ഖാന്‍, ഷീമ ആറ്റുകണ്ടത്തില്‍, സയാലി അമോദ് കേല്‍ക്കര്‍, ഗിരിജ എം.കെ., ജൂലി വിവേക്, ഗംഗാകുമാരി, ശ്രീകല സുരേഷ്, സുനിതി ഉപേന്ദ്ര എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ചിത്രം തിരിച്ചറിയല്‍ (ഡ്രോയിംഗ് ആന്‍ഡ് കളറിംഗ്): 1.മന്നത്ത് കൗര്‍, 2. ഭൂപീന്ദര്‍ കൗര്‍, 3. ജന്നത്ദീപ് കൗര്‍, മന്‍വീര്‍ സിങ്. പഞ്ചാബി കഥ പറയല്‍: 1. ഗുര്‍ലീന്‍ കൗര്‍ ,2. ജസന്‍വീര്‍ കൗര്‍,3. ഹര്‍നീത് കൗര്‍. പഞ്ചാബി കവിതാ പാരായണം: 1. തരുണ്‍ കൗണ്ടല്‍, 2. ജസ്ലീന്‍ കൗര്‍,3. ധര്‍മീന്ദര്‍ ശര്‍മ്മ. പഞ്ചാബി ഉപന്യാസ രചന: 1. അമൃത് കൗര്‍, 2. സമര്‍ദീപ് സിംഗ്, 3. സുഖ്രാജ് സിങ്. പഞ്ചാബി നാടോടി ഗാനം: 1. രാമന്‍ കുമാര്‍ ,2. പങ്കജ് കുമാര്‍ ,3. സത്വീര്‍ സിങ്.
Content Highlights: manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..