ആരാധ്യ ജിജേഷ് (കലാതിലകം), ഷൗര്യ ശ്രീജിത്ത് (കലാപ്രതിഭ)
മനാമ: കെ.സി.എ എല്ലാ വര്‍ഷവും കുട്ടികള്‍ക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക ഉത്സവമായ 'ബി.എഫ്.സി-കെ. സി. എ ദി ഇന്ത്യന്‍ ടാലന്റ് സ്കാന്‍ 2022' പൂര്‍ത്തീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 12 സ്കൂളുകളില്‍നിന്നുള്ള കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
ഇന്ത്യന്‍ സ്കൂളില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ പങ്കാളിത്തം ലഭിച്ചത്. 345 പേര് പങ്കെടുത്ത ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒന്നാമതെത്തി. ഏഷ്യന്‍ സ്കൂളും (162) തൊട്ടുപിന്നിലുണ്ട്. ഗ്രാന്‍ഡ് ഫിനാലെയും അവാര്‍ഡുകള്‍, ട്രോഫികള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ വിതരണവും വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് നടക്കും. നടി രമ്യാ നമ്പീശന് അവാര്‍ഡുദാനം നിര്‍വഹിക്കുമെന്ന് 'ഇന്ത്യന്‍ ടാലന്റ് സ്കാന്‍' ചെയര്മാന് വര്‍ഗീസ് ജോസഫ് അറിയിച്ചു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ''കലാതിലകം'' പട്ടം 76 പോയിന്റു നേടിയ ന്യൂ ഇന്ത്യന്‍ സ്കൂളിലെ ആരാധ്യ ജിജേഷും ''കലാപ്രതിഭ'' പട്ടം 63 പോയിന്റുമായി ഏഷ്യന്‍ സ്കൂളിലെ ഷൗര്യ ശ്രീജിത്തും കരസ്ഥമാക്കി.
ഗ്രൂപ്പ് 1 ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡ് 59 പോയിന്റുമായി ഇന്ത്യന്‍ സ്കൂളിലെ അദ്വിക് കൃഷ്ണ നേടിയപ്പോള്‍, ഗ്രൂപ്പ് 2 ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡ് 43 പോയിന്റുമായി ഇന്ത്യന്‍ സ്കൂളില്‍നിന്നുള്ള ഇഷാനി ദിലീപ് കരസ്ഥമാക്കി. ഗ്രൂപ്പ് 3 ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡ് 57 പോയിന്റുമായി ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളിലെ ഇഷ ആഷികും ഗ്രൂപ്പ് 4 ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡ് 62 പോയിന്റുമായി ഏഷ്യന്‍ സ്കൂളിലെ ഗായത്രി സുധീറും കരസ്ഥമാക്കി. കെ.സി.എ. അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള പ്രത്യേക ''കെ. സി. എ ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡ്''ജൊഹാന്‍ ജോസഫ് സോബിന്‍ (ഗ്രൂപ്പ്-1, പോയിന്റ് 39), ഏഞ്ചല്‍ മേരി വിനു (ഗ്രൂപ്പ്-3, പോയിന്റ് 51), ശ്രേയ സൂസന് സക്കറിയ (ഗ്രൂപ്പ്-4, പോയിന്റ് 35), എന്നിവര്‍ കരസ്ഥമാക്കി.
''നാട്യരത്ന അവാര്‍ഡ്'' നൃത്ത മത്സരങ്ങളില്‍ പ്രാവീണ്യം തെളിയിച്ച ഇന്ത്യന്‍ സ്കൂളിലെ ഐശ്വര്യ രഞ്ജിത്ത് തരോള്‍ 57 പോയിന്റു നേടി അര്‍ഹയായി.
ന്യൂ ഇന്ത്യന്‍ സ്കൂളിലെ ശ്രീദക്ഷ സുനില്‍ ഗാനാലാപന വിഭാഗത്തില്‍നിന്ന് 74 പോയിന്റുമായി സംഗീത രത്ന അവാര്‍ഡ് നേടി. സാഹിത്യ മത്സരങ്ങളില്‍ പ്രാവീണ്യം തെളിയിക്കുന്ന സാഹിത്യ രത്ന അവാര്‍ഡ് ഏഷ്യന്‍ സ്കൂളിലെ ഷൗര്യ ശ്രീജിത് (48 പോയിന്റ്) കരസ്ഥമാക്കി.
ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വിഭാഗത്തില്‍ നിന്ന് 28 പോയിന്റുമായി ന്യൂ ഇന്ത്യന്‍ സ്കൂളിലെ ദിയ അന്ന സനു, കലാ രത്ന അവാര്‍ഡിന് അര്‍ഹയായി. കുട്ടികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ നൃത്താധ്യാപകര് നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കാനും കഴിവിനെ ആദരിക്കാനും വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന മികച്ച നൃത്താധ്യാപക അവാര്‍ഡിന് അര്‍ഹനായത് പ്രശാന്ത് കെ. ആണ്. കുട്ടികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ സംഗീത അധ്യാപകര്‍ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കാനും കഴിവിനെ ആദരിക്കാനും വേണ്ടി ഈ വര്‍ഷം ഏര്‍പ്പെടുത്തിയ മികച്ച സംഗീത അധ്യാപക അവാര്‍ഡിന് അര്‍ഹനായത് ശശി പുളിക്കശ്ശേരി ആണ്.
''കെ.സി.എ. ഇന്ത്യന്‍ ടാലന്റ് സ്കാന്‍'' ബഹ്റൈനിലെ ഇന്ത്യന്‍ വംശജരായ കുട്ടികളുടെ പ്രതിഭ മാറ്റുരയ്ക്കപ്പെടുന്ന പ്രധാന വേദിയായി മാറിയിരിക്കുന്നുവെന്നു കെ.സി.എ. പ്രസിഡന്റ് നിത്യന് തോമസ് പറഞ്ഞു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും സ്പോണ്‍സേഴ്സിനും നന്ദി അറിയിക്കുന്നതായി ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി അറിയിച്ചു. 27-ന് നടക്കുന്ന ഫൈനലില്‍ 660 ലധികം ട്രോഫികള്‍ വിതരണം ചെയ്യും. രണ്ടു മാസം നീണ്ടുനിന്ന മത്സരങ്ങളില്‍ 800 ഓളം കുട്ടികള്‍ പങ്കെടുത്തു.
Content Highlights: manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..