ഐ.വൈ.സി.സി. ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ
മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറള്‍ കോണ്‍ഗ്രസ് ബഹ്റൈന്‍ ഏട്ടാമത് യൂത്ത് ഫെസ്റ്റ് ജനുവരി 27-ന് ഇന്ത്യന്‍ ക്ലബില്‍ അരങ്ങേറും. ജെ.ജെ.ഡി. ആഡ്സ് ഇവന്റ് മാനേജ്മെന്റ് കമ്പനിയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. 2013-ല്‍ രൂപം കൊണ്ട സംഘടനയ്ക്ക് ബഹ്റൈന്‍ പ്രവാസ ലോകത്ത് രാഷ്ട്രീയ-കലാ-സാംസ്കാരിക-വിദ്യാഭ്യാസ ആതുരസേവന രംഗത്ത് ഒട്ടനവധി സംഭാവന നല്കുവാന് സാധിച്ചെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഇതിനകം, ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് 37 മെഡിക്കല്‍ ക്യാമ്പുകള്‍, 17 രക്തദാന ക്യാമ്പുകള്‍, മാസം തോറും കേരളത്തിലെ 14 ജില്ലകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അമ്മമാര്‍ക്ക് അമ്മക്കൊരു കൈനീട്ടം പെന്ഷന് പദ്ധതി, വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ അക്ഷര ദീപം, 14 ജില്ലകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മൗലാനാ അബ്ദുല്‍ കലാം ആസാദ് മെമ്മോറിയല്‍ സ്കോളര്‍ഷിപ്പ് പദ്ധതി, ചികിത്സാ സഹായങ്ങള്‍ക്കായി സാന്ത്വന സ്പര്‍ശം പദ്ധതി, പാവപ്പെട്ട പ്രവാസികള്‍ക്കായി ടിക്കറ്റ് നല്കുന്ന പ്രവാസ കിരണം പദ്ധതി, വിശക്കുന്ന വയറുകള്‍ക്ക് ഒരു നേരത്തെ അന്നം നല്കുന്ന 'കരുതല്‍ 'പദ്ധതി, ജോലിയില്ലാത്തവര്ക്കായി ബഹ്റൈനിലെ ദൈനംദിന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കൊണ്ട് ജോബ് സെല്‍, ഹെല്പ് ഡെസ്ക്, കലാവേദി, നാടകങ്ങള്‍, സെമിനാറുകള്‍, ഇഫ്താര്‍ സംഗമങ്ങള്‍, കരോള്‍, ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനും നാട്ടിലെ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യങ്ങളും പുതു വസ്ത്രങ്ങളും നല്‍കുന്നത് അടക്കം ഒട്ടേറെ പരിപാടികള്‍ ഐ.വൈ.സി.സി. സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് കാലത്ത് നൂറുകണക്കിന് ആളുകള്‍ക്ക് ആശ്വാസം എത്തിക്കുവാന്‍ സംഘടനയ്ക്ക് കഴിഞ്ഞു.
മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ നാട്ടില്‍നിന്നും ബഹ്റൈനില്‍നിന്നും സാമൂഹിക- രാഷ്ട്രീയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ജിതിന് പരിയാരം, സെക്രട്ടറി ബെന്‍സി, ട്രഷറര്‍ വിനോദ് ആറ്റിങ്ങല്‍, യൂത്ത് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ബ്ലസ്സന് മാത്യു, പ്രോഗ്രാം ആന്‍ഡ് പബ്ലിസിറ്റി കണ്‍വീനര്‍ വിന്‍സു കൂത്തപ്പള്ളി, ഫിനാന്‍സ് കണ്‍വീനര്‍ അനസ് റഹീം, റിസപ്ഷന് കമ്മിറ്റി കണ്‍വീനര്‍ ഷബീര്‍ മുക്കന്‍, മാഗസിന് എഡിറ്റര്‍ ഫാസില്‍ വട്ടോളി തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..