കെ.എം.സി.സി. ആശയറ്റവരുടെ അത്താണി- അബ്ബാസലി തങ്ങള്‍


അബ്ബാസലി തങ്ങൾക്ക് കെ എം സി സി നൽകിയ സ്വീകരണം

മനാമ: ജീവകാരുണ്യത്തിന് മാതൃക തീര്‍ത്ത കെ.എം.സി.സി. എന്നും ആശയറ്റുപോയവരുടെ അത്താണിയാണെന്ന് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ബഹ്റൈനില്‍ എത്തിയ തങ്ങള്‍, മനാമ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ സംസ്ഥാന കമ്മറ്റി നല്‍കിയ സ്വീകരണത്തിന് സന്ദി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം.സി.സി. അംഗങ്ങള്‍ക്കുള്ള സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമില്‍ അര്‍ഹതപ്പെട്ടവര്‍ക്കുള്ള പത്തു ലക്ഷം രൂപയുടെ സഹായം ചടങ്ങില്‍ കൈമാറി. സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ അധ്യക്ഷനായിരുന്നു. ഡോ: സാലിം ഫൈസി കൊളത്തൂര്‍, അബ്ദുള്‍ റഷീദ് ബാഖവി, എസ്.എം. അബ്ദുല്‍ വാഹിദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി കെ.പി. മുസ്തഫ സ്വാഗതവും സെക്രട്ടറി റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു,

സംസ്ഥാന ഭാരവാഹികളായ ശംസുദ്ധീന്‍ വെള്ളികുളങ്ങര, ഷാഫി പാറക്കട്ട, സലിം തളങ്കര, എ.പി. ഫൈസല്‍, അസ്ലം വടകര, എം.എ. റഹ്‌മാന്‍, ഒ.കെ. കാസിം, ഷാജഹാന്‍, കെ.കെ.സി. മുനീര്‍, നിസാര്‍ ഉസ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented