ബഹ്റൈന്‍ ലാല്‍ കെയേഴ്‌സിന് പുതിയ ഭാരവാഹികള്‍


ബഹ്റൈൻ ലാൽ കെയേഴ്‌സ് പുതിയ ഭാരവാഹികൾ

മനാമ: ബഹ്‌റൈനിലെ സാമൂഹ്യ-സാസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിറസാന്നിധ്യമായ ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സിന് 2023-2025 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.

പ്രസിഡന്റ് എഫ്.എം ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു. യോഗത്തില്‍ വെച്ച് അംഗങ്ങള്‍ 2023-2025 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

കമ്മിറ്റി പുതിയ ഭാരവാഹികളായി ജഗത് കൃഷ്ണകുമാര്‍ (കോ-ഓഡിനേററര്‍, എഫ്.എം ഫൈസല്‍ (പ്രസിഡന്റ്), ഷൈജു കമ്പ്രത്ത് (സെക്രട്ടറി ജനറല്‍), അരുണ്‍ ജി. നെയ്യാര്‍ (ട്രഷറര്‍), ഡിറ്റോ ഡേവിസ്, തോമസ് ഫിലിപ്പ് (വൈസ് പ്രസിഡന്റുമാര്‍), ഗോപേഷ് മേലോട്, വിഷ്ണു വിജയന്‍ (ജോയന്റ് സെക്രട്ടറിമാര്‍) എന്നിവരെയും പ്രജില്‍ പ്രസന്നന്‍, വൈശാഖ് , ജ്യോതിഷ് എന്നിവരെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

സംഘടനയുടെ ജനകീയമായ പ്രവര്‍ത്തനങ്ങള്‍ക്കായി സജീവ പ്രവര്‍ത്തകരായ അന്‍പതോളം പേരടങ്ങുന്ന കോര്‍ കമ്മിറ്റിക്കും രൂപം നല്‍കി. പുതിയ കമ്മിറ്റിയുടെ കാലയളവിലെ പ്രവര്‍ത്തനങ്ങളില്‍ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ മെയ് മാസത്തില്‍ മോഹന്‍ലാലിന്റെ ജന്മദിന ആഘോഷങ്ങളോടനുബന്ധിച്ച് പത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു കൊണ്ട് വിപുലമായ രീതിയില്‍ സംഘടനയുടെ പത്താം വാര്‍ഷികം ആഘോഷിക്കാനും തീരുമാനിച്ചതായി പുതിയ ഭാരവാഹികള്‍ അറിയിച്ചു

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented