ഇന്ത്യൻ സ്കൂൾ കാമ്പസിൽ സംഘടിപ്പിച്ച പുസ്തകവാരം ഉദ്ഘാടന ചടങ്ങിൽനിന്ന്.
മനാമ: ഇന്ത്യന്‍ സ്കൂള്‍ കാമ്പസില്‍ പുസ്തകവാരം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന പുസ്തകമേള വൈസ് പ്രിന്‍സിപ്പല്‍-അക്കാദമിക്സ് സതീഷ് ജി, വൈസ് പ്രിന്‍സിപ്പല്‍-മിഡില്‍ സെക്ഷന്‍ വിനോദ് എസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ജനുവരി 15 മുതല്‍ 19 വരെ ഇസ ടൗണിലെ ഓഡിറ്റോറിയത്തില്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗം സംഘടിപ്പിച്ച പുസ്തകമേള കുട്ടികള്‍ക്ക് ഏറെ വിജ്ഞാനപ്രദമായി.
ഉദ്ഘാടന ചടങ്ങില്‍ പ്രധാന അധ്യാപകര്‍, കോ-ഓര്‍ഡിനേറ്റര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിദ്യാര്‍ഥികളില്‍ വായന വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകമേള സംഘടിപ്പിച്ചത്. പ്രമുഖ ബുക്ക് ഷോപ്പുകള്‍ അവരുടെ സ്റ്റാളുകള്‍ ബുക്ക് ഫെയറില്‍ ഒരുക്കിയിയിരുന്നു.
പുസ്തക വാരാചരണത്തിന്റെ ഭാഗമായി ഇംഗ്ലീഷില്‍ ചെറുകഥാ രചന, ലൈബ്രറി ലോഗോ ഡിസൈന്‍, പുസ്തക അവലോകനം, വാര്‍ത്താ വായന, ഫാന്‍സി ഡ്രസ് തുടങ്ങിയ മത്സരങ്ങള്‍ നടത്തി. സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ് നടരാജന്, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി.ആര്. പളനിസ്വാമി എന്നിവര്‍ പുസ്തക വാരാചരണത്തില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.
പുസ്തകവാര മത്സര ഫലങ്ങള്‍:
ഫാന്‍സി ഡ്രസ്: 1.ആരാധ്യ സന്ദീപ് 2. നഫീസ ആസിയ അര്‍ഷാദ് 3. സംയുക്ത ബാലാജി.
വാര്‍ത്താ വായന: 1.ബേസില്‍ സുബിന് 2.നിഖില്‍ ജോണ്‍ ജേക്കബ് 3. തേജസ്വിനി നാച്ചിയപ്പന്‍.
ലൈബ്രറി ലോഗോ ഡിസൈന്‍: 1.നേഹ ജഗദീഷ് ,2.അലന് വള്ളില്‍ ശശി,3. ഉമാ ഈശ്വരി മീനാക്ഷിനാഥന്‍.
ചെറുകഥാ രചന ഇംഗ്ലീഷ്: 1. ഹജീറ സിദ്ദിഖ, 2. പ്രണവ് പ്രീദീപ് പ്രവീണ, 3. മീര ബാലസുബ്രഹ്മണ്യം.
പുസ്തക അവലോകനം: 1.ആര്യ അജു , 2. ഈവമേരി ആംസണ്‍ , 3. റിഹാന ലോബോ.
Content Highlights: manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..