ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ദിന സമ്മാന ജേതാക്കൾ
മനാമ: ഇന്ത്യന്‍ സ്കൂളില്‍ ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട ചരിത്രം, സംസ്കാരം, നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് അറിവ് പകരുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് ദിനം ആഘോഷിച്ചു. സ്കൂള്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അജയകൃഷ്ണന്‍ ദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ വി.ആര്. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോണ്സണ് കെ. ദേവസ്സി, വൈസ് പ്രിന്‍സിപ്പല്‍മാര്‍, പ്രധാന അധ്യാപകര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലെസി ജോസ്ലിന് ചന്ദ്രബോസ് സ്വാഗതം പറഞ്ഞു. വകുപ്പ് മേധാവി ജി.ടി. മണി ഇംഗ്ലീഷ് ദിന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോവാന ജെസ് ബിനു നന്ദി പറഞ്ഞു.
ഇംഗ്ലീഷ് ദിന ആഘോഷത്തിന്റെ ഭാഗമായി എല്ലാ തലങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഘട്ടം ഘട്ടമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നാലും അഞ്ചും ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ആംഗ്യപാട്ടും ഒമ്പതാം ക്ലാസ് സംഘഗാനവും അവതരിപ്പിച്ചു. ഡിക്ലമേഷന്‍, റോള്‍ പ്ലേ എന്നിവയിലെ സമ്മാനാര്‍ഹമായ പ്രകടനങ്ങള്‍ പ്രശംസനീയമായിരുന്നു. വില്യം ഷേക്സ്പിയറിന്റെ ദി മര്‍ച്ചന്റ് ഓഫ് വെനീസില്‍ നിന്നുള്ള ഒരു രംഗം എട്ടാം ക്ലാസിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. സീനിയര്‍ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ വിവിധ വേഷവിധാനങ്ങളില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് അനുഭവവേദ്യമായി. വ്യാകരണത്തിലും പദാവലിയിലും വരുന്ന പിശകുകള്‍ എടുത്തുകാണിക്കുന്ന ഹ്രസ്വ നാടകവും അരങ്ങേറി. മെഡ്-അത്ലോണില്‍ ഒന്നാം സമ്മാനം നേടിയ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു.
ഇംഗ്ലീഷ് ദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരുടെ ആസൂത്രണ പാടവത്തെയും സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ്. നടരാജന്, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി.ആര്. പളനിസ്വാമി എന്നിവര്‍ അഭിനന്ദിച്ചു. ദര്‍ശന സുബ്രഹ്മണ്യന്, ബ്ലെസി ജോസ്ലിന് ചന്ദ്രബോസ്, ദേവിക സുരേഷ്, ഇഷ സുധീപ് നായര്‍, ജോവാന ജെസ് ബിനു, ജെസ്വിന് സുജു വര്‍ഗീസ് എന്നിവര്‍ അവതാരകരായിരുന്നു.
ഇംഗ്ലീഷ് ദിന സമ്മാന ജേതാക്കള്‍: ഇംഗ്ലീഷ് ക്വിസ്: 1. ഹിബ പി. മുഹമ്മദ്, റൈസ സബ്രീന് , നിരഞ്ജന് വി. അയ്യര്‍, 2. നേഹ അഭിലാഷ്, റിയോണ ഫിലിപ്പ്, സൂര്യ ജയകുമാര്‍.
പോസ്റ്റര്‍ നിര്‍മ്മാണ മത്സരം: 1. അഭിഷേക് മേനോന്, 2. ഹെസ്സ ഷഹീര്‍, 3. ഏയ്ഞ്ചല മറിയം ബിനു. ഡിക്ലമേഷന്‍ മത്സരം 1. ശിവാനി അരുണ്‍ സീന, 2. തനിഷ്ക നവീനന്, 3. ജനനി മുത്തുരാമന്.
റോള്‍ പ്ലേ മത്സരം: 1. അദ്യജ സന്തോഷ്, 2. അബ്ദുള്‍ റഹ്മാന് അഹമ്മദ് മുഹമ്മദ് ജാസിം, 3. മീനാക്ഷി ദീപക്.
സ്പെല്ലിങ് ബീ മത്സരം: 1. ആദര്‍ശ് രമേഷ്, 2. ഷോണ്‍ ഫിലിപ്പ് ജെയിംസ്, 3. ഏലിയാ അനി.
കൈയെഴുത്ത് മത്സരം:1. നഫീസ ആസിയ അര്‍ഷാദ് , 2. ശ്രീരാധ രൂപേഷ്, 3. വിദ്യ പഞ്ച.
ഡിസ്പ്ലേ ബോര്‍ഡ് മത്സരം: 1. ക്ലാസ് 11 എസ്, 2. ക്ലാസ് 12 എ.
Content Highlights: manama indian school english day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..