'വോയ്സ് ഓഫ് ആലപ്പി' ഔദ്യോഗിക ഉത്ഘാടനം ഫെബ്രുവരി 10ന്


'വോയ്സ് ഓഫ് ആലപ്പി' സഗയ്യ ബി.എം.സി. ഹാളിൽ സംഘടിപ്പിച്ച യോഗം

മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ 'വോയ്സ് ഓഫ് ആലപ്പി' ഔദ്യോഗിക ഉത്ഘാടനം ഫെബ്രുവരി 10ന് ഇന്ത്യൻ ക്ലബ്ബിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സഗയ്യ ബി.എം.സി. ഹാളിൽ കൂടിയ യോഗത്തിൽ പ്രോഗ്രാമിന്റെ വിജയത്തിനായി 80 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

ഡോ. പി.വി ചെറിയാൻ ചെയർമാനും, സഈദ് റമദാൻ നദ്വി, കെ ആർ നായർ, അലക്സ് ബേബി തുടങ്ങിവർ വൈസ് ചെയർമാൻമാരും ആയ വിവിധ കമ്മറ്റികൾ ഇതിനായി പ്രവർത്തിക്കും. വിനയചന്ദ്രൻ നായരെ പ്രോഗ്രാം കമ്മറ്റി കൺവീനറായും ജോയിൻ കൺവീനർമാരായി സുമൻ സഫറുള്ള, സജി പിള്ള എന്നിവരെയും തെരഞ്ഞെടുത്തു.

അശോകൻ താമരക്കുളം (റിസപ്ഷൻ & ഹോസ്പിറ്റാലിറ്റി കൺവീനർ), ബോണി മുളപാമ്പള്ളിൽ, ഡെന്നിസ് ഉമ്മൻ (പ്രോഗ്രാം കോർഡിനേറ്റർസ്), ദീപക് തണൽ (എന്റർടൈൻമെന്റ് കമ്മറ്റി കൺവീനർ), നജുമൽ ഹുസൈൻ (എന്റർടൈൻമെന്റ് കോർഡിനേറ്റർ), ജോഷി നെടുവേലിൽ (പബ്ലിസിറ്റി കമ്മറ്റി കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കും. സന്തോഷ് ബാബു, സുവിധ രാകേഷ്, ലിബിൻ സാമുവൽ, ഗോകുൽ, സെബാസ്റ്റ്യൻ ജോസഫ്, ജേക്കബ് മാത്യു, ഗിരീഷ് ബാബു, ഹരിദാസ് മാവേലിക്കര, സനിൽ, സുരേഷ് പുത്തൻവേലിൽ, വിഷ്ണു ദേവ്, നിതിൻ കുമാർ (ജോയിൻ കൺവീനേഴ്സ്) ഉൾപ്പടെ 80 അംഗ സ്വാഗതസംഘം നിലവിൽ വന്നു.

പ്രസിഡൻറ് സിബിൻ സലിം അധ്യക്ഷനായ യോഗത്തിന് ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും രക്ഷാധികാരി അനിൽ യു.കെ. നന്ദിയും പറഞ്ഞു. ട്രഷറർ ഗിരീഷ് കുമാർ ജി, അസിസ്റ്റന്റ് സെക്രട്ടറി ബാലമുരളി, മറ്റ് ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented