ദിനേശ് കുറ്റിയിൽ അനുസ്മരണയോഗം വെള്ളിയാഴ്ച
മനാമ: ദിനേശ് കുറ്റിയിലിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം ബഹ്റൈൻ മലയാളി ഫോറം ജനുവരി 6 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കെ.സി.എയിൽ നടത്തും. കൊവിഡ് ജീവൻ കവർന്ന അതുല്യ കലാകാരനെ ഓർമ്മിക്കാനും അനുസ്മരിക്കാനുമുള്ള ഈ ചടങ്ങിലേക്ക് എല്ലാ നാടകപ്രേമികളെയും, സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ബഹ്റൈൻ മലയാളി ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, സെക്രട്ടറി ദീപ ജയചന്ദ്രൻ എന്നിവർ അറിയിച്ചു.
അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബഹ്റൈൻ മലയാളി ഫോറം നടത്തുന്ന ജി.സി.സി റേഡിയോ നാടക മത്സരത്തിനുള്ള സ് ക്രിപ്റ്റ് സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 15 ലേക്ക് മാറ്റിയതായി നാടക മത്സര കോർഡിനേറ്റർ ജയേഷ് താന്നിക്കൽ വ്യക്തമാക്കി. ഒപ്പം നാടകം ലഭിക്കേണ്ട അവസാന തീയതി ജനുവരി 31 ആണെന്നും എല്ലാ നാടക സുഹൃത്തുക്കളും മത്സരത്തിലേക്ക് കടന്ന് വരണമെന്നും ദിനേശ് എന്ന കലാകാരനോടുള്ള ആദരം പ്രകടിപ്പിക്കണമെന്നും ബി. എം. എഫ് പ്രതിനിധികളായ രാജീവ് വെള്ളിക്കോത്ത്, ഗണേഷ് നമ്പൂതിരി എന്നിവർ അഭ്യർത്ഥിച്ചു.
Content Highlights: manama
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..