കെഎംസിസി കാസറഗോഡ് മണ്ഡലം നടത്തിയ പ്രവർത്തന ഉത്ഘാടനം
മനാമ: ബഹ്റൈൻ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രവർത്തന ഉത്ഘാടനം നടത്തി. കെ.എം.സി.സി. മനാമ ആസ്ഥാന മന്ദിരത്തിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ മണ്ഡലം പ്രസിഡന്റ് ആഷിക് കോപ്പയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഷാഫി പാറക്കട്ട, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, വൈസ് പ്രസിഡന്റ് സലീം തളങ്കര, ജോയിൻ സെക്രട്ടറി റഫീഖ് തോട്ടക്കര, കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഖലീൽ ആലമ്പാടി, ആക്ടിങ് സെക്രട്ടറി മനാഫ് പാറക്കട്ട, സ്വാഗത കമ്മിറ്റി ചെയർമാൻ കുഞ്ഞാമു ബെദിര, കൺവീനർ റിയാസ് പട്ള, മുൻ ജില്ലാ പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ വള്ളിക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മുസ്താഖ് മൊഗ്രാൽ പുത്തൂർ സ്വാഗതവും ട്രഷറർ ഫൈസൽ ബെദിര കർമ പദ്ധതി അവതരണവും നടത്തി. പ്രവർത്തന ഫണ്ട് പി.കെ. ഹാരിസ് മണ്ഡലം ഭാരവാഹികൾക്ക് കൈമാറി. ഖലീൽ ഖാസിലേൻ നന്ദി പ്രകാശിപ്പിച്ചു.
Content Highlights: manama
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..