ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ


രുദ്ര രൂപേഷ് അയ്യർ

മനാമ: ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി രുദ്ര രൂപേഷ് അയ്യർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. 15 വയസ് തികയുന്നതിനു മുമ്പ് തന്നെ പാഠ്യേതര പ്രവർത്തനങ്ങളിൽ സർട്ടിഫിക്കറ്റുകളും മെഡലുകളും നേടിയതിനാണ് രുദ്രക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം.

ഇതിനകം 140 സർട്ടിഫിക്കറ്റുകളും 68 ട്രോഫികളും 17 മെഡലുകളും ഈ മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് കവിതാ പാരായണം, ഇംഗ്ലീഷ് പ്രസംഗം, മോണോ ആക്ട്, കർണാടക സംഗീതം തുടങ്ങി നിരവധി മത്സരങ്ങളിൽ പങ്കെടുത്തതിനുള്ള മെഡലുകൾ രുദ്രക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദുസ്ഥാനി സംഗീതം, ഹിന്ദി കവിതാ പാരായണം, ശ്ലോക മന്ത്രങ്ങൾ (ഭഗവദ് ഗീതയും മറ്റ് ശ്ലോകങ്ങളും) എന്നിവയിലും രുദ്ര തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഇന്ത്യൻ സ്കൂൾ തരംഗ് ഫിനാലെയിൽ 43 പോയിന്റും 3 എ ഗ്രേഡുകളുമായി വിക്രം സാരാഭായ് ഹൗസിനുള്ള ഹൗസ് സ്റ്റാർ അവാർഡ് ഈ പെൺകുട്ടി നേടിയിട്ടുണ്ട്. തരംഗിൽ ഹിന്ദുസ്ഥാനി സംഗീതത്തിൽ രുദ്ര ഒന്നാം സമ്മാനവും, ഹിന്ദി കവിതാ പാരായണത്തിൽ രണ്ടാം സമ്മാനവും കർണാടക സംഗീതത്തിലും മോണോ ആക്ടിലും ഇംഗ്ലീഷ് കവിതാ പാരായണത്തിലും മൂന്നാം സമ്മാനവും നേടിയിരുന്നു. പാലക്കാട് സ്വദേശികളായ രൂപേഷ് സുന്ദർ വെങ്കിടാചലത്തിന്റെയും രാധിക രൂപേഷ് സുന്ദറിന്റെയും മകളാണ് രുദ്ര. 2014ൽ ഇന്ത്യൻ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നതു മുതൽ, രുദ്ര പുസ്തകങ്ങൾ വായിക്കുന്നതിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

ഈ നേട്ടത്തെ കുറിച്ച് രുദ്ര രൂപേഷ് അയ്യർ പറയുന്നു: "ഈ സുന്ദര നിമിഷം ഹരിവംശ് റായ് ബച്ചന്റെ "കോശിഷ് കർണേ വാലോൻ കി കഭി ഹർ നഹി ഹോത്തി" എന്ന ഹിന്ദി കവിതയെ ഓർമ്മിപ്പിക്കുന്നു. കവി ശരിയായി പറഞ്ഞതുപോലെ, വിജയത്തിന് കുറുക്കുവഴികളൊന്നുമില്ല .. വിജയത്തിലേക്കുള്ള ഏക മാർഗം കഠിനാധ്വാനം മാത്രമാണ്. ഈ നേട്ടം കൈവരിക്കാൻ എന്നെ സഹായിച്ചതിന് കടപ്പെട്ടിരിക്കുന്നത് മാതാപിതാക്കളോടാണ്. അവർ പറഞ്ഞുതന്ന പ്രചോദനാത്മകമായ കഥകൾ എനിക്ക് എങ്ങനെ മറക്കാനാകും? എന്റെ അധ്യാപകർക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

രുദ്രയുടെ മാതാപിതാക്കൾ ഇങ്ങനെ പറഞ്ഞു: "രുദ്ര ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത് ഞങ്ങൾക്ക് സന്തോഷകരവും അഭിമാനകരവുമായ നിമിഷമാണ്. ഈ നാഴികക്കല്ല് നേടുന്നതിനും അവൾക്ക് നൽകിയ എല്ലാ പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശത്തിനും ഞങ്ങൾ അവളുടെ എല്ലാ അധ്യാപകർക്കും സർവ്വശക്തനും നന്ദി പറയുന്നു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ രുദ്രയുടെ നേട്ടത്തെ അഭിനന്ദിച്ചു.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented