ഇന്ത്യൻ സ്കൂൾ ഭരണസമിതി രക്ഷിതാക്കളോടും പൊതു സമൂഹത്തോടും അസത്യങ്ങൾ പറയരുത്- യു.പി.പി
മനാമ: ഇന്ത്യൻ സ്കൂൾ ഭരണസമിതി രക്ഷിതാക്കളോടും പൊതുസമൂഹത്തോടും അസത്യങ്ങൾ പറയരുതെന്ന് യു.പി.പി. ഫെയർ നടത്തിപ്പിന് തുടക്കത്തിൽ തന്നെ പ്രതിസന്ധികൾ ഏറെയായിരുന്നു എന്ന് പത്രകുറിപ്പിറക്കിയവർ അതിന്റെ കാരണങ്ങൾ കൂടി രക്ഷിതാക്കളോട് വിശദീകരിക്കണമെന്ന് യു.പി.പി. ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഫീസ് പിരിക്കാൻ മാത്രം നാഴികക്ക് നാൽപത് വട്ടം രക്ഷിതാക്കൾക്ക് സർക്കുലർ അയക്കുന്നവർ ഒരു രക്ഷിതാവിനെ പോലും റാഫിൾ നറുക്കെടുപ്പിൻറെ സമയം അറിയിക്കാതിരുന്നത് എന്തുകൊണ്ടാണ്. വിവിധ രാജ്യങ്ങളിലുള്ളവർ ടിക്കറ്റുകളെടുത്ത ഒരു റാഫിൾ നടുക്കെടുപ്പിന്റെ സമയം പത്ര മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താതിരുന്നതിലൂടെ വിറ്റഴിച്ച എല്ലാ ടിക്കറ്റുകളും നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയോ എന്ന് പൊതുജനങ്ങൾക്ക് പരക്കെ സംശയമുണ്ടെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കണം. മെഗാ ഫെയറും റാഫിളും നടത്തിയത് ഇവൻറ് മാനേജ്മെന്റ് ആണോ സ്കൂൾ ഭരണസമിതിയാണോ എന്ന് രക്ഷിതാക്കളോട് ഇപ്പോഴും ആരും വ്യക്തമാക്കിയിട്ടില്ലെന്നും യു.പി.പി. പത്രക്കുറിപ്പിൽ പറഞ്ഞു.
എട്ട് വർഷം അധികാരത്തിത്തിലിരുന്നിട്ടും ഈ ഭരണസമിതിയും ചെയർമാനും നാളിത് വരെ ഈ സ്കൂളിന് എന്ത് സംഭാവനയാണ് നൽകിയിട്ടുള്ളതെന്ന് സമൂഹത്തിന് അറിയാൻ താൽപര്യമുണ്ട്. ഒരു വൻ ക്രമക്കേട് മറച്ചു വെക്കാൻ നല്ലവരായ സാമൂഹ്യപ്രർത്തകരേയും സൻമനസ്സുള്ളവരേയും മറയാക്കാൻ ശ്രമിച്ചത് ഒരു ന്യായീകരണത്തിനും അർഹതയില്ലാത്ത പ്രവർത്തിയാണെന്നും യു.പി.പി. ആരോപിച്ചു.
എഴുപത് വർഷത്തിലധികമായി ഇന്ത്യൻ സമൂഹത്തിന്റെ അഭിമാനമായ സ്ഥാപനത്തേയും അതിന്റെ സൽപ്പേരിനേയും കേവലം വ്യക്തി താൽപര്യങ്ങൾക്കും അധികാര ദുർവിനിയോഗങ്ങൾക്കുമായി കഴിവു കേടുകൾ കൊണ്ടും ക്രമക്കേടുകൾ കൊണ്ടും നശിപ്പിക്കരുതെന്ന് യു.പി.പി. പത്രക്കുറിപ്പിൽ അറിയിച്ചു.
Content Highlights: manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..