ജലസേചന വകുപ്പു മന്ത്രി റോഷി അഗസ്റ്റീനെ ബഹറൈൻ കേരളീയ സമാജത്തിൽ സ്വീകരിക്കുന്നു
മനാമ: മന്ത്രി റോഷി അഗസ്റ്റിൻ ബഹറൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന അൽഷരീഫ് ഗ്രൂപ്പ്-ബഹ്റൈൻ ഇന്റർനാഷണൽ ചലഞ്ച് 2022 ബാഡ്മിന്റൺ ടൂർണമെന്റ് സന്ദർശിച്ചു. ടൂർണമെന്റ് സംഘാടകരെയും മുപ്പത്തിയഞ്ചിലധികം രാജ്യങ്ങളിൽ നിന്നെത്തിയ മത്സരത്തിൽ കളിക്കാനെത്തിയവരെയും മന്ത്രി അഭിനന്ദിച്ചു.
ബി.കെ.എസ്. പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, മുജീബ് റഹ്മാൻ, സമാജം ബാന്റ്മിന്റൺ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
വ്യാഴാഴ്ച അർജ്ജുന അവാർഡ് വിന്നറായ പ്രശസ്ത ബാഡ്മിന്റൻ താരം സായി പ്രണിത്, ഗോപി ചന്ദിന്റെ മകൾ ഗായത്രി ഗോപി ചന്ദ്, മലയാളിയായ ട്രെസ്റ്റ ജോയി, നമ്പർ വൺ സീഡായ മലേഷ്യൻ കളിക്കാരൻ എൻ.ജി.ടിസിയങ്ങ് അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര കളിക്കാർ ടൂർണമെൻറിൽ പങ്കെടുത്തു.
Content Highlights: manama
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..