മന്ത്രി റോഷി അഗസ്റ്റിനുമായി ഇടത് കൂട്ടായ്മ നേതാക്കൾ നടത്തിയ കൂടിക്കാഴ്ച
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിൽ എത്തിയ ജലസേചന വകുപ്പു മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ റോഷി അഗസ്റ്റിനെ 'ഒന്നാണ് കേരളം ഒന്നാമതാണ് കേരളം' എന്ന ബഹ്റിനിലെ ഇടതുപക്ഷ കൂട്ടായ്മ പ്രതിനിധികൾ സന്ദർശിച്ചു. ഇന്ത്യയിലെ, വിശിഷ്യ കേരളത്തിലെ മതനിരപേക്ഷ പ്രസ്ഥാനങ്ങൾ നിലനിൽക്കേണ്ടതിന്റെ ആവശ്യകത മന്ത്രി സൗഹൃദ സംഭാഷണത്തിൽ സൂചിപ്പിച്ചു.
വിഴിഞ്ഞത്ത് നടക്കുന്ന വികസനവിരുദ്ധ സമരങ്ങൾ എന്തിന്റെ പേരിലായാലും കേരളത്തിന്റെ കുതിപ്പിനെ ഇല്ലാതാക്കി കളയാനുള്ള ബോധപൂർവ്വമായ ശ്രമമാണ്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് വികസന വിരുദ്ധരായവരെ എതിരിടാൻ കേരള ജനതക്ക് കഴിയുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Content Highlights: manama
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..