ഇന്ത്യൻ സ്കൂൾ കാമ്പസിൽ സംഘടിപ്പിച്ച എൻട്രി കൂപ്പണുകളുടെ നറുക്കെടുപ്പ്
മനാമ: ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ 2022, നവംബർ 23, 24, 25 തീയതികളിൽ സ്കൂളിന്റെ ഇസ ടൗൺ കാമ്പസിൽ വിജയകരമായി നടന്നു. ഇതോടനുബന്ധിച്ച് സ്കൂൾ കാമ്പസിൽ സംഘടിപ്പിച്ച എൻട്രി കൂപ്പണുകളുടെ നറുക്കെടുപ്പ്, വ്യവസായ വാണിജ്യ മന്ത്രാലയ കൺസ്യൂമർ പ്രൊട്ടക്ഷൻ സ്പെഷ്യലിസ്റ്റ് മറിയം, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടക്കൽ എന്നിവരുടെ മേൽനോട്ടത്തിൽ നടന്നു.
ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, സയാനി മോട്ടോഴ്സ് ജനറൽ മാനേജർ മുഹമ്മദ് സാക്കി, സംഘാടക സമിതി ജനറൽ കൺവീനർ ഷാനവാസ് പി കെ, ജനറൽ കോ-ഒാർഡിനേറ്റർ വിപിൻ പി.എം. എന്നിവരും വൈസ് പ്രിൻസിപ്പൽമാരും മറ്റ് ഫെയർ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
വിജയികളും സമ്മാനങ്ങളും
1. മർവ മൻസൂർ (ടിക്കറ്റ് നമ്പർ 086007) മിത്സുബിഷി കാർ
2. ഫാത്തിമത്തുൽ ഷഹർബാനു (ടിക്കറ്റ് നമ്പർ 109006) എം.ജി. 5 കാർ
3. ബൻവാരിലാൽ (ടിക്കറ്റ് നമ്പർ 001327) ഫ്രിഡ്ജ്
4. അഷ്റഫ് കെ.പി മുഹമ്മദ് (ടിക്കറ്റ് നമ്പർ 143849) എൽഇഡി ടെലിവിഷൻ
5. ജയമോൾ (ടിക്കറ്റ് നമ്പർ 036642) വാഷിംഗ് മെഷീൻ
6. ജോസഫ് വി കുര്യൻ (ടിക്കറ്റ് നമ്പർ 015571) നിക്കോൺ ക്യാമറ
7. യൂസഫ് (ടിക്കറ്റ് നമ്പർ 060387) മൈക്രോവേവ് ഒാവൻ
8. ഉനൈസ് ടി- (ടിക്കറ്റ് നമ്പർ 110063) വാക്വം ക്ലീനർ
9. വിഘ്നേഷ് ജീവൻ (ടിക്കറ്റ് നമ്പർ 138437) നിയോ ഗ്ലൂക്കോമീറ്റർ
10. എെറിൻ മറിയം സെലിമോൻ (ടിക്കറ്റ് നമ്പർ 003711) -കാമിനോമോട്ടോ ഹെയർ കെയർ ഗിഫ്റ്റ് പായ്ക്ക്
Content Highlights: manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..