ബഹറൈൻ കേരളീയ സമാജം സംഘടിപ്പിച്ച 'നെഹ്റുവിയൻ ഇന്ത്യ' എന്ന വിഷയത്തിൽ പ്രൊഫ. ടി പി കുഞ്ഞികണ്ണൻ മുഖ്യ പ്രഭാഷണം നടത്തുന്നു
മനാമ: ബഹറൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം പ്രസംഗവേദി "നെഹ്റുവിയൻ ഇന്ത്യ" എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ പ്രൊഫ. ടി.പി. കുഞ്ഞികണ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
ജനാധിപത്യം, മതേതരത്വം, യുക്തിചിന്ത, മനുഷ്യാവകാശം, ശാസ്ത്രബോധം തുടങ്ങിയ മൂല്യങ്ങൾ അവയുടെ സാഫല്യത്തിനായി വികസിപ്പിച്ച സർവകലാശാലകൾ ഗവേഷണകേന്ദ്രങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ മറ്റ് ഭരണ-നിയമ സംവിധാനങ്ങൾ, ഇവയൊക്കെ ഏകോപിപ്പിച്ച ഇന്ത്യൻ ഭരണഘടന, ഇവയെല്ലാമായിരുന്നു നെഹ്റുവിയൻ ഇന്ത്യയുടെ കാതലുകൾ എന്ന് കുഞ്ഞിക്കണ്ണൻ പറഞ്ഞു. ഭാവി ഇന്ത്യ രൂപപ്പെട്ടുവരേണ്ടത് ഹിന്ദുത്വ ചട്ടക്കൂടിലല്ല, തികച്ചും വ്യത്യസ്തമായി ജനാധിപത്യം, മതേതരത്വം, സഹവർത്തിത്വം, സാംസ്കാരിക ബഹുസ്വരത, ശാസ്ത്രബോധം, മനുഷ്യാവകാശം, യുക്തിചിന്ത എന്നിവയൊക്കെ പരസ്പരം സമ്മേളിക്കുന്ന ഒരു മാനവിക ഭൂമികയിലായിരിക്കണം എന്നും പ്രൊഫ. ടി പി കുഞ്ഞികണ്ണൻ കൂട്ടിച്ചേത്തു.
പ്രഭാഷണത്തിനു ശേഷം നടന്ന സംവാദത്തിൽ ചോദ്യങ്ങൾക്ക് പ്രൊഫ. ടിപി കുഞ്ഞിക്കണ്ണൻ മറുപടി പറഞ്ഞു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷൻ ആയ യോഗത്തിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര ആശംസ അർപ്പിച്ചു. പ്രസംഗവേദി കൺവീനർ അനു ബി കുറുപ്പ് നന്ദി പ്രകാശനം നടത്തി.
Content Highlights: manama
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..