.
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടന്നുവരുന്ന ആറാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നവംബര്‍ 18 വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് സമാജം മലയാളം പാഠശാല സംഘടിപ്പിക്കുന്ന കളറിംഗ് മത്സരം 'നിറച്ചാര്‍ത്ത്' നടക്കും. മത്സരശേഷം വൈകീട്ട് 6 ന് പ്രശസ്ത ബബിള്‍ ആര്‍ട്ട് കലാകാരന്‍ ഡോ.സഹല്‍ ബാബു അവതരിപ്പിക്കുന്ന ബബിള്‍ ആര്‍ട്ട് ഷോയും അരങ്ങേറും. രാത്രി 8 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും, പ്രഭാഷകനുമായ അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രമുഖ നര്‍ത്തകി ഷീന ചന്ദ്രദാസും സംഘവും അവതരിപ്പിക്കുന്ന 'കാവ്യാഞ്ജലി '- നൃത്താവിഷ്‌കാരം, എം.എം.എം.ഇ അവതരിപ്പിക്കുന്ന ഡാന്‍സ് ഫ്യൂഷന്‍, സുഗതകുമാരിയുടെ കവിതയെ അവലംബിച്ച് ദിവ്യ ലക്ഷ്മി ദിനേഷ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം തുടങ്ങിയ കലാപരിപാടികളും സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Content Highlights: manama


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..