ബഹ്‌റൈന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്, 73 ശതമാനം പേര്‍ ബൂത്തിലെത്തി


അശോക് കുമാര്‍

ബഹ്‌റൈൻ നീതി-ന്യായ വകുപ്പു മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മവ്ദയും ഇലക്ഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ നവാഫ് ഹംസയും വാർത്താസമ്മേളനത്തിൽ

മനാമ: ബഹ്‌റൈനില്‍ ശനിയാഴ്ച നടന്ന പാര്‍ലമെന്റ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ 73 ശതമാനം പേര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. 2002-ല്‍ രാജ്യത്തു തെരഞ്ഞെടുപ്പിന് തുടക്കമിട്ട ശേഷമുള്ള ഏറ്റവും വലിയ പോളിങ് ആണിത്. ആദ്യ തെരഞ്ഞെടുപ്പില്‍ 53.5 ശതമാനം പേര്‍ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 67 ശതമാനമായിരുന്നു പോളിങ്.

ബഹ്‌റൈന്‍ സര്‍ക്കാരിനുള്ള ജനങ്ങളുടെ പിന്തുണയാണ് വോട്ടു ചെയ്യാന്‍ ജനങ്ങള്‍ കാണിക്കുന്ന താല്‍പ്പര്യം സാക്ഷ്യപ്പെടുത്തുന്നതെന്ന് ബഹ്‌റൈന്‍ നീതി-ന്യായ വകുപ്പു മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മവ്ദയും ഇലക്ഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നവാഫ് ഹംസയും വാര്‍ത്താസമ്മേളനത്തില്‍ വിലയിരുത്തി. രാജ്യത്തെ പൗരന്മാര്‍ ജനാധിപത്യത്തെ പിന്തുണക്കുന്നവരാണെന്നും രാജ്യത്തിന്റെ നന്മയിലും വളര്‍ച്ചയിലും സംതൃപ്തരാണെന്നും തെരഞ്ഞെടുപ്പിനുള്ള വര്‍ദ്ധിച്ച പിന്തുണ സൂചിപ്പിക്കുന്നു. ജനങ്ങള്‍ രാജ്യസ്‌നേഹം പ്രകടിപ്പിക്കുകയാണ് ഇതിലൂടെ ചെയ്തത്. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പു നടത്താനായതില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഒരു വന്‍ വിജയമാക്കാന്‍ യത്‌നിച്ച മന്ത്രാലയം ഉദ്യോഗസ്ഥരേയും മാദ്ധ്യമപ്രവര്‍ത്തകരേയും സര്‍വോപരി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തവരേയും മന്ത്രി അഭിനന്ദിച്ചു.



രാവിലെ മുതല്‍ പോളിങ് ബൂത്തുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. രാവിലെ എട്ടുമുതല്‍ വെകിട്ട് എട്ടു മണിവരെയായിരുന്നു വോട്ടെടുപ്പ്. രാവിലെ മുതല്‍ക്കുതന്നെ എല്ലാ പോളിങ് സ്റ്റേഷനുകളിലും നീണ്ട ക്യൂ തന്നെയായിരുന്നു. ഇത്തവണയും സ്ത്രീ വോട്ടര്‍മാരില്‍ ഭൂരിഭാഗവും വോട്ടു രേഖപ്പെടുത്തിയതായാണറിവ്. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാതിരിക്കാന്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താനായതില്‍ സര്‍ക്കാര്‍ സംതൃപ്തി രേഖപ്പെടുത്തി. എല്ലാവരുടേയും പങ്കാളിത്തത്തോടെ നടന്ന തെരഞ്ഞെടുപ്പ് ഒരു വന്‍ വിജയമായിരുന്നു. വളരെ സുതാര്യവും നീതിപൂര്‍വകവുമായാണ് തെരഞ്ഞെടുപ്പു നടന്നിട്ടുള്ളതെന്നും രാജ്യത്തെ പൗരന്മാര്‍ സമാധാനം കാക്ഷിക്കുന്നവരുമാണെന്നും സാക്ഷ്യപ്പെടുത്തുന്നതായിരുന്നു തെരഞ്ഞെടുപ്പ്. വിദേശത്തുനിന്നുള്ള നിരവധി മാധ്യമപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടു ചെയ്യാനെത്തിയിട്ടുണ്ട്.

വോട്ടു ചെയ്യാന്‍ നിരവധി ഇന്ത്യക്കാരും പോളിങ് ബൂത്തിലേക്കു നീങ്ങി. ബഹ്‌റൈനി പൗരത്വവും സ്വന്തമായി പ്രോപ്പര്‍ട്ടിയുമുണ്ടെങ്കില്‍ ബഹ്‌റൈനില്‍ വോട്ടവകാശം ലഭിക്കും. 2002, 2006, 2010, 2014, 2018 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ നിരവധി ഇന്ത്യക്കാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു.

Content Highlights: bahrain election


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented