ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനിക്ക് കെ.സി.ഇ.സി. സ്വീകരണം നല്‍കി


ഡോ.ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിക്ക് കെ.സി.ഇ.സി. നൽകിയ സ്വീകരണം.

മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) ആഭിമുഖ്യത്തില്‍, മലങ്കര യാക്കോബായ സഭയുടെ നിരണം-കൊച്ചി-അടൂര്‍ ഭദ്രാസനങ്ങളുടെ അധിപനും സെന്റ് പീറ്റേഴ്‌സ് യാക്കോബായ ബഹ്‌റൈന്‍, ഖത്തര്‍ എന്നീ സഭകളുടെ പാര്‍ത്രിയാര്‍ക്കല്‍ വികാരിയുമായ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനിക്ക് സ്വീകരണം നല്‍കി.

പ്രസിഡന്റ് റവ. ഷാബു ലോറന്‍സിന്റെ അധ്യക്ഷതയില്‍ കൂടിയ സ്വീകരണ യോഗത്തിന് വൈസ് പ്രസിഡന്റും ബഹ്‌റൈന്‍ മലയാളി സി.എസ്.ഐ പാരിഷ് വികാരിയുമായ റവ. ദിലീപ് ഡേവിഡ്‌സണ്‍ മാര്‍ക്ക് സ്വാഗതം അര്‍പ്പിച്ചു. വൈസ് പ്രസിഡന്റുമാരായ റവ.ഫാ. പോള്‍ മാത്യൂസ്, റവ.ഫാ. സുനില്‍ കുര്യന്‍ ബേബി, ഫാ. റോജന്‍ പേരകത്ത്, റവ. മാത്യൂ ചാക്കോ, റവ.ഫാ. നോബിന്‍ തോമസ്, നിത്യന്‍ തോമസ്, കെ. സി. ഇ. സി. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹതരായിരുന്നു. ബഹ്റൈന്‍ സെന്റ്. പീറ്റേഴ്‌സ് യാക്കോബായ സഭയുടെ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ എത്തിയതായിരുന്നു തിരുമേനി.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented