കെ.സി.എ. 'ഇന്ത്യന്‍ ടാലന്റ് സ്‌കാന്‍ 2022' ഓഫീസ് ഉദ്ഘാടനം ചെയ്തു


ഇന്ത്യൻ ടാലന്റ് സ്‌കാൻ ഓഫീസ് ഉദ്ഘാടനം ടീന മാത്യു നെല്ലിക്കൻ നിർവഹിക്കുന്നു

മനാമ: ബഹ്‌റൈന്‍ കേരളാ കാത്തലിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ഇന്ത്യന്‍ ടാലന്റ് സ്‌കാന്‍ 2022' ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രഥമ കെ.സി.എ. ടാലന്റ് സ്‌കാന്‍ കലാതിലകം ടീന മാത്യു നെല്ലിക്കനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ത്യന്‍ ടാലന്റ് സ്‌കാന്‍ ലോഗോയുടെ അനാച്ഛാദനവും നടത്തി.

നവംബര്‍ ഒന്നിന് ആരംഭിച്ച ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ നവംബര്‍ 13 വരെ ഉണ്ടായിരിക്കും. ഇന്ത്യന്‍ ടാലന്റ് സ്‌കാന്‍ ഉദ്ഘാടനം നവംബര്‍ 25 വൈകിട്ട് ഏഴു മണിക്ക് കെ.സി.എ. ഹാളില്‍ വച്ച് നടക്കുമെന്നും അതിനു ശേഷം അന്നേ ദിവസം തന്നെ ദേശഭക്തിഗാന മത്സരവും ഉണ്ടായിരിക്കുന്നതാണെന്നും ഇന്ത്യന്‍ ടാലെന്റ്‌റ് സ്‌കാന്‍ 2022 പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ജോസഫ് അറിയിച്ചു.



ക്ലാസിക്കല്‍ ഡാന്‍സ് മത്സരങ്ങള്‍ ജനുവരി രണ്ടാമത്തെ ആഴ്ച മുതല്‍ തുടങ്ങുന്നതാണ്. ഒരു മത്സരാര്‍ഥിക്ക് 10 വ്യക്തിഗത ഇനത്തിലും എല്ലാ ടീം ഇനത്തിലും പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കെ.സി.എ. വെബ്‌സൈറ്റ് www.kcabahrain.com സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ 38984900 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ചടങ്ങില്‍ കെ.സി.എ. ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. കെ.സി.എ. പ്രസിഡന്റ് നിത്യന്‍ തോമസ് അധ്യക്ഷ പ്രസംഗവും ടാലന്റ് സ്‌കാന്‍ ചെയര്‍മാന്‍ വര്‍ഗീസ് ജോസഫ് നന്ദിയും പറഞ്ഞു. വൈസ് ചെയര്‍മാന്‍ ലിയോ ജോസഫ്, ഷിജു ജോണ്‍, കെ.സി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, സേവി മാത്തുണ്ണി, അരുള്‍ദാസ് തോമസ്, ടാലെന്റ്‌റ് സ്‌കാന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented