കെ.എം.സി.സി. പേരാമ്പ്ര ബുഖാറ കോണ്‍ഫറന്‍സ് മീറ്റില്‍ കെ. മുരളീധരന്‍ എം.പി. പങ്കെടുക്കും


കെ.എം.സി.സി ബഹ്റൈൻ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാർത്താ സമ്മേളനം

മനാമ: കെ.എം.സി.സി. ബഹ്റൈന്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബുഖാറ കോണ്‍ഫറന്‍സ് മീറ്റ് ശനിയാഴ്ച മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് കെ.എം.സി.സി. ബഹ്റൈന്‍ പേരാമ്പ്ര മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വടകര എം.പി. കെ.മുരളീധരന്‍, ബഹ്റൈന്‍ കെ.എം.സി.സി. പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി സി.പി.എ. അസീസ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും. ബഹ്റൈന്‍ കെ.എം.സി.സി. പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തന പദ്ധതികളായ മണ്ഡലത്തിലെ 100 നിര്‍ധനരായ രോഗികള്‍ക്കു വര്‍ഷത്തില്‍ നടത്തിവരുന്ന മരുന്ന് വിതരണം, ഉന്നത വിദ്യഭ്യാസ കോഴ്‌സുകള്‍ക്ക് തയ്യാറെടുപ്പ് നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം, ലാബുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രവാസി ലാബ് പദ്ധതി എന്നിവയ്ക്കുള്ള ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബുഖാറ കോണ്‍ഫറന്‍സ് മീറ്റ് സംഘടിപ്പിക്കുന്നത്.



ബഹ്റൈന്‍ കെ.എം.സി.സി. മുന്‍ സംസ്ഥാന പ്രസിഡന്റ് പേരാമ്പ്ര സ്വദേശിയായ കെ.പി. അബ്ദുല്ല സാഹിബിന്റെ ഓര്‍മയ്ക്കായി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡിന് മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനായ കരീം കുളമുള്ളതില്‍ അര്‍ഹനായി. ബുഖാറ കോണ്‍ഫറന്‍സ് മീറ്റില്‍ വെച്ച് കെ.പി. അബ്ദുല്ല സാഹിബ് മെമ്മോറിയല്‍ അവാര്‍ഡ് കരീം കുളമുള്ളതിന് സമര്‍പ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബഹ്റൈന്‍ കെ.എം.സി.സി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി, വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ കണ്ടീത്താഴ, അഷ്റഫ് നരിക്കോടന്‍, മണ്ഡലം പ്രസിഡന്റ് കാസിം നൊച്ചാട്, ജനറല്‍ സെക്രട്ടറി നസീം പേരാമ്പ്ര, സീനിയര്‍ നേതാക്കന്മാരായ അസീസ് പേരാമ്പ്ര, മൊയ്തീന്‍ പേരാമ്പ്ര, മണ്ഡലം വൈസ് പ്രസിഡന്റ് റഷീദ് വാല്ല്യക്കോട് എന്നിവര്‍ പങ്കെടുത്തു.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented