നേറ്റീവ് ബോള്‍ ഫെഡറേഷന്റെ രണ്ടാമത് ഫെഡറേഷന്‍ കപ്പ് ചമ്പക്കരയ്ക്ക്


അശോക് കുമാര്‍        

രണ്ടാമത് ഫെഡറേഷൻ കപ്പ് ജേതാക്കളായ ചമ്പക്കര ടീം അതിഥികളോടൊപ്പം

മനാമ: ബഹ്റൈന്‍ കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ഫെഡറേഷന്‍ കപ്പ് നാടന്‍ പന്ത് കളിയുടെ ഫൈനല്‍ മത്സരത്തില്‍ വാകത്താനം ടീമിനെ പരാജയപ്പെടുത്തി ചമ്പക്കര വിജയികള്‍ ആയി. ഫൈനല്‍ മത്സരത്തിന്റെ ഉദ്ഘാടനം ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ഈശോ ഈരേച്ചേരില്‍ മുഖ്യാതിഥി ആയിരുന്നു.

സമാപന സമ്മേളനത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്റ് മുന്‍ മെമ്പര്‍ ഹസന്‍ ഈദ് ബുകമാസ്, കേരള സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ഒ. ഐ. സി.സി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുമ്പുറം, ഒ.ഐ.സി.സി. ദേശീയ പ്രസിഡന്റ് ബിനു കുന്നന്ദാനം, കെ.എം.സി.സി. വൈസ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം, കെ.സി.എ. സ്‌പോര്‍സ് സെക്രട്ടറി വിനോദ് ദാനിയേല്‍, കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയില്‍, ലാല്‍ കെയെഴ്‌സ് ചാരിറ്റി വിങ് കണ്‍വീനര്‍ തോമസ് ഫിലിപ്പ്, റോയ് കരിമ്പനത്തറ, എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.



ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും ഫൈനലിലെ മികച്ച കളിക്കാരനും മികച്ച പൊക്കിവെട്ടുകാരനും ഉള്ള ട്രോഫികള്‍ ചമ്പക്കരയുടെ ക്യാപ്റ്റന്‍ ശ്രീരാജ് സ്വന്തമാക്കി. മികച്ച പിടുത്തക്കാരനായി വണ്ടന്മേട് ടീമിലെ റിന്റോമോന്‍ തോമസ്, മികച്ച കാലടിക്കാരനായി വാകത്താനം ടീമിലെ സ്മിനു ഫിലിപ്പ്, മികച്ച കൈവെട്ടുകാരനായി വാകത്താനം ടീമിലെ സിറില്‍, ഏറ്റവും കൂടുതല്‍ എണ്ണം വെട്ടിയെടുത്ത മണര്‍കാട് ടീമിലെ മനോഷ് കോര, നവാഗത പ്രതിഭ ആയി മണര്‍കാട് ടീമിലെ ബോബി എന്നിവര്‍ വ്യക്തിഗത സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. പ്രസിഡന്റ് റെജി കുരുവിള, സെക്രട്ടറി സാജന്‍ തോമസ്, ട്രഷറര്‍ കുരുവിള പാമ്പാടി, നിബു കുര്യന്‍, ജോജി ഈശോ, സെബിന്‍, സന്തോഷ് പുതുപ്പള്ളി, നിഖില്‍ മീനടം, ബിബിന്‍, ജെന്‍സണ്‍ മണ്ണൂര്‍, പോള്‍ ജോണ്‍, അനീഷ്, ബുലു മാത്യു, റെനീഷ്, സാജോ, എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

കെ.ഇ. ഈശോ (ജോയ്) ഈരേച്ചേരില്‍ ഏവര്‍ റോളിങ് ട്രോഫി, കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്‌ക്കോപ്പ മെമ്മോറിയല്‍ ഏവര്‍ റോളിങ് ട്രോഫി, എം.സി. കുരുവിള മണ്ണൂര്‍ മെമ്മോറിയല്‍ ഏവര്‍ റോളിങ് ട്രോഫി, ബെസ്റ്റ് ബേക്കേഴ്‌സ് പുതുപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫി, ഒ.ഐ.സി.സി. നാഷണല്‍ കമ്മറ്റി ബഹ്റൈന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവര്‍ഡ്, മാത്യു വര്‍ക്കി അക്കരക്കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവര്‍ഡ് എന്നിവയ്ക്കു വേണ്ടി നടന്ന മത്സരങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented